അമലപോളിന്റെ ആടെെ ഹിന്ദിയിലേക്ക്; കാമിനിയാവുന്നത് കങ്കണ
kERALA NEWS
അമലപോളിന്റെ ആടെെ ഹിന്ദിയിലേക്ക്; കാമിനിയാവുന്നത് കങ്കണ
ന്യൂസ് ഡെസ്‌ക്
Wednesday, 23rd October 2019, 3:26 pm

അമല പോള്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ‘ആടെെ’. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്ന ചിത്രത്തിന് മികച്ച റിപ്പോര്‍ട്ടുകളും ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒരുങ്ങുകയാണ്.

ഹിന്ദിയില്‍ കങ്കണയാണ് അമലപോള്‍ ചെയ്ത വേഷം കൈകാര്യം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയായിരിക്കും കങ്കണ അവതരിപ്പിക്കുക. ആടൈയുടെ സംവിധായകന്‍ രത്നകുമാര്‍ തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ജയലളിതയുടെ ജീവിത കഥ പറയുന്ന ‘തലൈവി’ എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിക്കുന്നത്.

അസാധാരണ തിരക്കഥയാണ് ആടൈയുടേതെന്നും മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയില്‍ ഈ ചിത്രത്തിലൂടെ കൊണ്ടു വരാനാകുമെന്നു വിശ്വസിക്കുന്നുവെന്നും അമലാപോള്‍ നേരത്തെ പറഞ്ഞിരുന്നു.

DoolNews Video