എഡിറ്റര്‍
എഡിറ്റര്‍
‘വയറ്റുപ്പിഴപ്പിന് മറ്റുവഴിയില്ലാത്തവരുടെ മനസമാധാനത്തിനു വേണ്ടിയാണ് ഈ പി.ആര്‍ പണി’; ദിലീപിനെ ആരും കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് എ.എ റഹീം
എഡിറ്റര്‍
Wednesday 4th October 2017 8:02pm

 

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിനെ ആര്‍പ്പുവിളികളോടെ എതിരേറ്റതിലൂടെ മനസിലാകുന്നത് സാക്ഷികള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് സി.പി.ഐ.എം നേതാവ് എ.എ റഹീം. ജയില്‍ മുറ്റത്തെ ആരവങ്ങള്‍ സ്‌നേഹപ്രകടനം എന്നതിലുപരി അവള്‍ക്കുള്ള താക്കീതാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിലാണ് റഹീമിന്റെ പ്രതികരണം. വയറ്റുപ്പിഴപ്പിന് മറ്റുവഴിയില്ലെന്ന് സ്വന്തം മനസാക്ഷിയെ സാമാധാനിപ്പിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ പി.ആര്‍ പണിയെന്നും റഹീം പറഞ്ഞു.


Also Read: ഈ ഹര്‍ത്താലില്‍ കേരളം ലോകത്തിനു മാതൃകയാകും, ഒരു നാട് എങ്ങിനെയാകരുതെന്നതില്‍; യു.ഡി.എഫ് ഹര്‍ത്താല്‍ അണ്ടര്‍ 17 ലോകകപ്പിനെയും ബാധിക്കും


‘നാളെ അതിശക്തനായി അയാള്‍ തിരികെയെത്തും എന്ന പൊതുബോധമൊരുക്കുന്നത് വെറുതെയല്ല, കോടികള്‍ ചെലവിടുന്ന ഈ പി.ആര്‍ പണി സാക്ഷികളെ നിര്‍ജീവമാക്കിയും കീഴടക്കി കൂടെ നിര്‍ത്തിയും കേസ് ജയിക്കാനുള്ള ശ്രമമാണ്. ഇത് ഇനിയും തുടരും’.

ദിലീപിനെ ഒരു കോടതിയും കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും പ്രതി ചേര്‍ത്തതില്‍ പിശകുപറ്റിയിട്ടുണ്ടെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും ദിലീപ് കുറ്റാരോപിതനാണെന്നും റഹീം പറഞ്ഞു.


Also Read: ‘ജയ് ജയ് സി.പി.ഐ.എം’; ബി.ജെ.പിയുടെ ജനരക്ഷായാത്രയില്‍ സി.പി.ഐ.എമ്മിനും ജയ് വിളി; കൂലിക്കാളെയെടുത്തവര്‍ക്ക് പണികിട്ടിയെന്ന് സോഷ്യല്‍മീഡിയ


ഇന്നലെയായിരുന്നു 85 ദിവസത്തെ ജയില്‍വാസത്തിനുശേഷം ദിലീപ് പുറത്തിറങ്ങിയത്. ദിലീപിനെക്കാണാന്‍ സിനിമാപ്രവര്‍ത്തകരടക്കം ജയിലിനുപുറത്ത് നിരവധിപേരാണ് വന്നിരുന്നത്.

അതേസമയം ദിലീപ് പുറത്തിറങ്ങിയതിനുശേഷം ഡി-സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകനുനേരെ ഇന്നലെ ആക്രമണമുണ്ടായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററാണ് ഡി-സിനിമാസ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-

Advertisement