'കൂടിയാലോചനയില്ല, ചര്‍ച്ചയില്ല, സുതാര്യതയില്ല'; ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ രണ്‍ദീപ് സിംഗ് സുര്‍ജേവാല
national news
'കൂടിയാലോചനയില്ല, ചര്‍ച്ചയില്ല, സുതാര്യതയില്ല'; ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ രണ്‍ദീപ് സിംഗ് സുര്‍ജേവാല
ന്യൂസ് ഡെസ്‌ക്
Sunday, 2nd August 2020, 4:27 pm

ന്യൂദല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല.

മനുഷ്യ വികസനവും അറിവ് സമ്പാദിക്കാനുള്ള അവസരങ്ങളും വിമര്‍ശനാത്മക ചിന്തയും ജിജ്ഞാസയും ഇല്ലാത്താക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന് സുര്‍ജേവാല പറഞ്ഞു.

കൂടിയാലോചനയോ ചര്‍ച്ചയോ സുതാര്യതയോ ഇല്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ നയം ഉണ്ടാക്കിയിരിക്കുന്നതെന്ന് സുര്‍ജേവാല പറഞ്ഞു.

”ദേശീയ വിദ്യാഭ്യാസ നയം 2020 മനുഷ്യവികസനം, വിജ്ഞാന സമ്പാദനം, വിമര്‍ശനാത്മക ചിന്ത, ജിജ്ഞാസ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയില്ല,”

കൂടിയാലോചനയോ ചര്‍ച്ചകളോ സുതാര്യതയോ ഇല്ല!”
സുര്‍ജേവാല ട്വീറ്റ് ചെയ്തു.

പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റി വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കിയ നടപടിക്കെതിരെയും വിമര്‍ശനം വന്നിരുന്നു.

നാല് ഘട്ടങ്ങളായി 12 ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന 18 വര്‍ഷ വിദ്യാഭ്യാസ സമ്പ്രദായമാണ് പുതുതായി നിലവില്‍ വരിക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ