| Thursday, 26th January 2012, 3:23 pm

നടത്തം കണ്ടാലറിയാം, അവളുടെ ഹൃദയത്തിലെ പ്രണയം…

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു പെണ്‍കുട്ടിയുടെ നടത്തത്തില്‍ നിന്നും അവള്‍ പ്രണയിക്കാന്‍ തയായാറാണോ എന്ന് കണ്ടെത്താമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ബ്രിട്ടാഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കാര്യം കണ്ടെത്തിയിരിക്കുന്നത്.

അധികം വേഗത്തിലല്ലാതെ പതുക്കെ നടക്കുന്ന പെണ്‍കുട്ടികള്‍ മനസ്സില്‍ പ്രണയം കൊണ്ടു നടക്കുന്നവരാണെന്നാണ് പഠനത്തില്‍ തെളിയിച്ചിരിക്കുന്നത്.

ഓരോ മാനസികാവസ്ഥയിലും ഓരോ രീതിയിലാണ് സ്ത്രീകള്‍ നടക്കുക. അതില്‍ തന്നെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്ത് അമ്മമാരാവാന്‍ ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളെന്നും ഗവേഷകര്‍ പറയുന്നുണ്ട്.

103 സ്ത്രീകളെ വെച്ച് നടത്തിയ സര്‍വ്വേയിലൂടെയാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.  103 സ്ത്രീകളെ ഒരു മുറിയില്‍ ഇരുത്തിച്ച് അവരുടെ അടുത്തേക്ക് കാണാന്‍ സുമുഖനായ ഒരു പുരുഷനെ വിട്ടു.സ്ത്രീകളില്‍ ഓരോരുത്തരോട് തനിച്ച് സൗഹൃദസംഭാഷണം നടത്തിയതിനുശേഷം അല്‍പ്പ സമയം വരാന്തയിലേക്കും നടന്നു.

അവരറിയാതെ തന്നെ അവരുടെ നടത്തത്തിന്റെ വേഗവും താളവും കണക്കാക്കി. അതിനുശേഷം അവരുടെ ഉമിനീര് പരിശോധനയ്ക്കായി എടുത്തപ്പോള്‍ അവരുടെ ശരീരത്തില്‍ അപ്പോള്‍ ഉണ്ടായ ലൈംഗികാവസ്ഥയില്‍ അവര്‍ ആ പുരുഷനെ പ്രണയിക്കാന്‍ തയ്യാറായിരുന്നെന്ന് തെളിഞ്ഞതായാണ് പഠനം പറയുന്നത്.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more