തന്ത്രിയുടെ നിര്‍ദേശ പ്രകാരം കഴിക്കാന്‍ ലഡു മാത്രം നല്‍കുന്നു ഭാര്യ; വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍
national news
തന്ത്രിയുടെ നിര്‍ദേശ പ്രകാരം കഴിക്കാന്‍ ലഡു മാത്രം നല്‍കുന്നു ഭാര്യ; വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍
ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2019, 6:06 pm

തന്ത്രിയുടെ നിര്‍ദേശ പ്രകാരം ലഡു മാത്രം കഴിക്കാന്‍ തരുന്ന ഭാര്യയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കുടുംബ കോടതിയെ സമീപിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.

താന്ത്രിക നിര്‍ദേശ പ്രകാരം ഭാര്യ തനിക്ക് രാവിലെ നാല് ലഡു തരും, രാത്രിയും നാല് ലഡു തരും. മറ്റൊന്നും ഭാര്യ തരികയോ കഴിക്കാന്‍ സമ്മതിക്കുകയോ ചെയ്യുന്നില്ല. ഭര്‍ത്താവ് പരാതിയില്‍ പറയുന്നു.

ലഡു മാത്രം കഴിച്ച് തന്റെ ആരോഗ്യ സ്ഥിതി മോശമായെന്ന് പരാതിയിലുണ്ട്. പത്ത് വര്‍ഷമായി ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്. മൂന്ന് മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്.