എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ഐഡല്‍ സീസണ്‍ ആറില്‍ എ.ആര്‍.റഹ്മാന്‍ വിധികര്‍ത്താവായി എത്തുമെന്ന് സൂചന
എഡിറ്റര്‍
Wednesday 16th May 2012 11:03am

മുംബൈ: സോണി ടി.വി. സംപ്രേഷണം ചെയ്യുന്ന ഇന്ത്യന്‍ ഐഡല്‍ സീസണ്‍ ആറില്‍ സംഗീത ലോകത്തെ മഹാരാജാവായ എ.ആര്‍.റഹ്മാന്‍ വിധികര്‍ത്താവായി എത്തുമെന്ന് സൂചന. കഴിഞ്ഞ അഞ്ച് സീസണുകളിലുമായി നിരവധി പ്രതിഭകളെ കണ്ടെത്തിയ ഇന്ത്യന്‍ ഐഡല്‍ എന്ന റിയാലിറ്റി ഷോ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള റയാലിറ്റി ഷോകളില്‍ ഒന്നാണ്. മാത്രവുമല്ല മത്സരാര്‍ഥികള്‍ക്ക് നിരവധി അന്താരാഷ്ട്ര പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ അവസരവും ഇന്ത്യന്‍ ഐഡലിന്റെ പ്രൊഡക്ഷന്‍ ടീം നല്‍കിയിരുന്നു.

നില്‍വില്‍ ഇന്ത്യന്‍ ഐഡലിന്റെ വിധികര്‍ത്താക്കളായി സുനീധി ചൗഹാന്‍, അനു മലിക്ക്, സലീം എന്നിവരാണുള്ളത്. ഇവര്‍ക്ക് പുറമെ നാലാമതായിട്ടാണ് എ.ആര്‍ രഹ്മാനെ വിധികര്‍ത്താവായി പ്രൊഡ്യൂസര്‍ ക്ഷണിച്ചത്. എന്നാല്‍ എ.ആര്‍.രഹ്മാന്‍ ഇതേക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹം മറുപടി നല്‍കാന്‍ വൈകുന്നത് മൊത്തം പ്രൊഡക്ഷന്‍ ടീമിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. എ.ആര്‍.റഹ്മാന്‍ തന്റെ തിരക്കിട്ട ഷെഡ്യൂളില്‍ നിന്നും വിധികര്‍ത്താവായി എത്തിയാലും അദ്ദേഹത്തെ പരിപാടിയുടെ രണ്ടാം റൗണ്ട് മുതലേ പങ്കെടുക്കുകയുള്ളൂ. റഹ്മാന്‍ തന്റെ തിരക്ക് കാരണം ഒഴിഞ്ഞുമാറിയാല്‍ പ്രൊഡക്ഷന്‍ ടീം സംഗീത ലോകത്തെ അടുത്ത ഏതെങ്കിലും പ്രതിഭയെ തിരയുമെന്നുമാണ് സൂചന.

എ.ആര്‍.റഹ്മാന്‍ പരിപാടിയില്‍ വിധികര്‍ത്താവായി എത്തിയാല്‍ നിലവിലുള്ളതിന്റെ ഇരട്ടി റേറ്റിംഗ് പരിപാടിക്ക് ലഭിക്കും. അദ്ദേഹത്തിന്റെ ആരാധകര്‍ പരിപാടി തത്സമയം കാണുന്നതിനായി സ്റ്റുഡിയോയില്‍ എത്താനും സാധ്യതയേറെയാണ്.  ജൂണ്‍ ഒന്നിനാണ് ഇന്ത്യന്‍ ഐഡല്‍ സീസണ്‍ ആറ് തുടങ്ങുന്നത്.

Advertisement