Administrator
Administrator
ബിഗ് ബി ക്ക് 68ന്റെ ചെറുപ്പം
Administrator
Monday 11th October 2010 12:35pm

ന്യൂദല്‍ഹി: ഇരുന്നൂറിലേറെ സിനിമകളും നാല് നാഷണല്‍ അവാര്‍ഡുകളുമായി സിനിമാജീവിതം ആസ്വദിച്ച് കഴിയുന്ന ബച്ചന് ഇന്ന് 68ാം പിറന്നാള്‍.നാഷണല്‍ അവാര്‍ഡ് നേടിപ്പോള്‍ തന്നെ ബച്ചന്റെ പിറന്നാള്‍ ആഘോഷങ്ങളും ആരംഭിച്ചു കഴിഞ്ഞിരുന്നു. ഈ പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ് ബച്ചന്റെ തീരുമാനം. മകന്‍ അഭിഷേകും മരുമകള്‍ ഐശ്വര്യയും ഇപ്പോള്‍ ദക്ഷിണ കൊറിയയിലാണെങ്കിലും പിറന്നാളിന് അവരുമെത്തും.

ഇത്തവണത്തെ നാഷണല്‍ അവാര്‍ഡ് ബിഗ് ബിക്ക് മറ്റൊരു പൊന്‍തൂവല്‍കൂടിയായി. ‘പാ’ എന്ന ചിത്രത്തില്‍ 13 വയസ്സായ പ്രാജേറിയ രോഗിയെ അവതരിപ്പിച്ചതിനാണ് ബച്ചന് അവാര്‍ഡ് ലഭിച്ചത്. പിറന്നാളാഘോഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേട്ടുകേള്‍വികളെ നിഷേധിച്ചുകൊണ്ട് ബച്ചന്‍ പറഞ്ഞു.

‘ആഘോഷങ്ങളെ കുറിച്ചുള്ള എല്ലാ റിപ്പോര്‍ട്ടുകളും തെറ്റാണ്’.സോണി ടിവിയില്‍ ബച്ചന്‍ അവതരിപ്പിക്കുന്ന ക്വിസ്സ് ഷോ കോന്‍ ബേനേഗാ ക്രോര്‍പതിയുടെ നാലാം വാര്‍ഷികവും പിറന്നാള്‍ ദിനത്തിലാണെന്നുള്ളത്് സന്തോഷം ഇരട്ടിയാക്കുന്നു. മുംബൈ മാരിയോട്ട് ഹോട്ടലില്‍ ചാനല്‍ പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഇതിനെക്കുറിച്ചു കൂടുതലൊന്നും അറിയില്ല. എന്നാല്‍ കെയ്ക്ക് മുറിക്കല്‍ പോലുള്ള ചെറിയ എന്തെങ്കിലും പരിപാടികള്‍ അവരൊരുക്കിയിട്ടുണ്ടെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പങ്കെടുക്കും’ ബിഗ് ബി പറഞ്ഞു.

68ാം പിറന്നാളിന്റെ വ്യത്യസ്ഥതയെന്താണെന്ന് ചോദിച്ചപ്പോള്‍ എല്ലാവര്‍ഷവും വ്യത്യസ്ഥമാണ്. 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി 69ാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന ഒറ്റനോട്ടത്തില്‍ വേണമെങ്കില്‍ പറയാംമെന്നാണ് ബിഗ് ബി പറഞ്ഞത്.

ബ്ലോഗില്‍ നന്നായി എഴുതാറുള്ള ബച്ചന് 41 വര്‍ഷത്തെ നീണ്ട സിനാമഅനുഭവങ്ങളെല്ലാം ഉള്‍പ്പെടുത്തി ജീവചരിത്രം എഴുതിക്കൂടെ എന്ന ചോദ്യത്തിന് ജീവചരിത്രമെഴുതാനുള്ള കഴിവൊന്നും എനിക്കില്ല. ബ്ലോഗില്‍ എന്തെങ്കിലുമൊക്കെ എഴുതാറുണ്. അതിനു പറയത്തക്ക മൂല്യമുണ്ടെന്നു തോന്നയിട്ടില്ലഎന്നാണ് ഹിന്ദിയിലെ പ്രമുഖകവി ഹരിവംശ റാവു ബച്ചന്റെ മകനുമായ ബച്ചന്റെ മറുപടി.

തന്റെ അനുകരിച്ച ശബ്ദം ഉപയോഗിക്കുന്നതിനെതിരെയും വാണിജ്യവത്കരിക്കുന്നതിനെതിരെയും നിയമപരമായി മുന്നോട്ട് പോകുമെന്നും ബച്ചന്‍ പറഞ്ഞു.
രാജ്കുമാര്‍ സന്തോഷിയുടെ പവ്വര്‍, പുരിജഗന്നാഥിന്റെ നെക്സ്റ്റ്, പ്രകാശ് ജായുടെ ആരക്ഷന്‍, രാകേഷ് ഓംപ്രകാശിന്റെ മെഹ്‌റാസ് തുടങ്ങിയ വരാനിരിക്കുന്ന ചിത്രങ്ങളിലൂടെ ബിഗ് ബി സിനിമാജീവിതം തുടരുകയാണ്.

Advertisement