യഥാസമയത്ത് എയര്‍ ആംബുലന്‍സ് ലഭിച്ചില്ലെന്ന് പരാതി; ലക്ഷദ്വീപില്‍ നിന്നും ചികിത്സക്കെത്തിയ ഗര്‍ഭിണിയും കുട്ടിയും മരിച്ചു
Kerala News
യഥാസമയത്ത് എയര്‍ ആംബുലന്‍സ് ലഭിച്ചില്ലെന്ന് പരാതി; ലക്ഷദ്വീപില്‍ നിന്നും ചികിത്സക്കെത്തിയ ഗര്‍ഭിണിയും കുട്ടിയും മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th July 2021, 12:19 pm

കൊച്ചി: ചികിത്സയ്ക്കായി ലക്ഷദ്വീപില്‍ നിന്നും കൊച്ചിയിലെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരണപ്പെട്ടു. കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ നേരിട്ട് കൊച്ചിയിലെത്താന്‍ കഴിയാത്തതാണ് ആരോഗ്യനില വഷളാക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് ദിവസം മുമ്പ് ഇവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കവരത്തിയിലേക്ക് കൊണ്ടുവരികയും പിന്നീട് കൊച്ചിയിലേക്ക് എത്തിക്കുകയുമായിരുന്നു. എന്നാല്‍ ചികിത്സ പുരോഗമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് തള്ളിവിട്ടെന്നാണ് പരാതി ഉയരുന്നത്. യഥാസമയത്ത് വിദഗ്ദ്ധ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

എയര്‍ ആംബുലന്‍സ് വഴി യുവതിയെ നേരിട്ട് കൊച്ചിയിലെത്തിക്കാൻ സാധിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

യുവതിയുടെയും കുട്ടിയുടെയും മൃതദേഹം ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: A pregnant woman and her baby died when they reached Kochi from Lakshadweep for treatment