എഡിറ്റര്‍
എഡിറ്റര്‍
ടി.എന്‍ പ്രതാപനെ കണ്ടാല്‍ മേനകാ ഗാന്ധി വെടിവെച്ച് കൊല്ലും: എ.പി അബ്ദുല്ലക്കുട്ടിയുടെ പരാമര്‍ശം വിവാദത്തില്‍
എഡിറ്റര്‍
Thursday 19th September 2013 10:41am

a.p-abdullakkuty

കണ്ണൂര്‍: ടി.എന്‍ പ്രതാപന്‍ എം.എല്‍.എയ്‌ക്കെതിരെ എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ അബ്ദുല്ലക്കുട്ടി എഴുതിയ കത്തിലാണ് ടി.എന്‍ പ്രതാപനെതിരെ പരാമര്‍ശമുള്ളത്.

ടി.എന്‍ പ്രതാപന്‍ കപടപരിസ്ഥിതി വാദിയാണെന്ന തരത്തിലുള്ള പരാമര്‍ശമാണ് നടത്തിയത്.  പ്രതാപന്റെ വീട്ടില്‍ ഒരു തുളസിത്തറ പോലും വെച്ചിട്ടില്ല. പക്ഷികളെ ഇരുമ്പ് കൂട്ടില്‍ തടവിലാക്കിയിരിക്കുകയാണ് പ്രതാപന്‍.

ഇതുകണ്ടാല്‍ മുന്‍ കേന്ദ്ര മന്ത്രി കൂടിയായ മേനകാ ഗാന്ധി പ്രതാപനെ വെടിവെച്ച് കൊല്ലും. വെളിച്ചവും വഴിയും തടയുന്നതാണ് പരിസ്ഥിതി പ്രസ്ഥാനമെങ്കില്‍ താന്‍ അത്തരക്കാര്‍ക്ക് എതിരാണ്.

പുതിയങ്ങാടിയില്‍ മണല്‍ കടത്തിനെതിരെ ജസീറ നടത്തുന്ന സമരത്തെ കുറിച്ച് ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിക്കുള്ള മറുപടിയിലാണ് അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.

‘മോളേ ജസീറാ, കടപ്പുറത്ത് പൂഴിയിറക്കരുത്’ എന്നാണ് കത്തിന് പേരിട്ടിരിക്കുന്നത്. കത്തില്‍ അബ്ദുല്ലക്കുട്ടി താനും വീട്ടിലും തിരുവനന്തപുരത്തെ എം.എല്‍.എ ക്വാട്ടേഴ്‌സിലും നടത്തുന്ന കൃഷിയെ കുറിച്ചും പറയുന്നുണ്ട്.

കോണ്‍ഗ്രസിലെ ഒരു എം.എല്‍.എയെ കുറിച്ച് മറ്റൊരു എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിവാദമായിരിക്കുകയാണ്.

Advertisement