എഡിറ്റര്‍
എഡിറ്റര്‍
മിസ്റ്റര്‍ ബുഷ്, മിസ്റ്റര്‍ ഡിക്‌ചെനി, മാപ്പുപറയാന്‍ ഒരുങ്ങിക്കോളൂ…
എഡിറ്റര്‍
Thursday 21st March 2013 12:19pm

നിങ്ങളുടെ കള്ളത്തരം മനസിലാക്കിയ ഒരാളാണ് ഞാന്‍. ദുര്‍മോഹത്തോടെ നിങ്ങള്‍ നേടിയെടുത്ത സമ്പത്തും പണവും പാവപ്പെട്ടവന്റെ ജീവന്‍ ഹോമിച്ച് കൊണ്ടാണ്. നിങ്ങള്‍ പറഞ്ഞുകൂട്ടിയ ഭീകരമായ കളവുകളുടെ മാനുഷികവും ധാര്‍മികവുമായ പ്രത്യാഘാതം നിങ്ങള്‍ മനസിലാക്കുമെന്ന് കരുതിയിട്ടൊന്നുമല്ല ഞാന്‍ ഈ കത്ത് എഴുതുന്നത്. എന്റെ മരണത്തിന് മുന്‍പ് എനിയ്‌ക്കൊപ്പമുണ്ടായിരുന്ന നൂറ് കണക്കിന് സൈനികരും രാജ്യത്ത് കോടിക്കണക്കിന് ജനങ്ങളും പശ്ചിമേഷ്യന്‍ സമൂഹവുമെല്ലാം നിങ്ങളുടെ മുഖം മനസിലാക്കിയത് എങ്ങനെ എന്ന് അറിയിക്കാനും കൂടി വേണ്ടിയാണ് ഈ കത്ത്.


 

ഞാന്‍ ഈ കത്ത് എഴുതുന്നത് ഇറാഖ് യുദ്ധത്തിന്റെ പത്താം വാര്‍ഷികത്തിലാണ്. എന്റെ ഈ കത്ത് യുദ്ധത്തില്‍ പങ്കെടുത്ത് വിരമിച്ച സൈനികര്‍ക്ക് വേണ്ടി, അന്ന് മരണമടഞ്ഞ 4,488 സൈനികര്‍ക്കും നാവികര്‍ക്കും വേണ്ടി,

Ads By Google

ഇറാഖിലെ യുദ്ധത്തില്‍ മരിച്ചുവീണ നൂറുകണക്കിന് ആയിരക്കണക്കിന് വരുന്ന ജനതയ്ക്ക് വേണ്ടി, അന്നത്തെ യുദ്ധത്തില്‍ പരിക്കേറ്റ് ജീവിതം ഇന്നും തള്ളി നീക്കുന്ന നിരപരാധികള്‍ക്ക് വേ സമര്‍പ്പിക്കുന്നു.

അന്നത്തെ യുദ്ധത്തില്‍ പങ്കെടുത്ത് മാരകമായി പരിക്കേറ്റ ഒരാളാണ് ഞാന്‍. സദര്‍ നഗരത്തില്‍ നടന്ന അന്നത്തെ യുദ്ധത്തിന്റെ ഓര്‍മ്മകളില്‍ മരവിച്ചു ജീവിക്കുന്ന എന്റെ ജീവിതം അവസാനിക്കാറായി.

എന്റെയീ കത്ത് ഭര്‍ത്താക്കന്‍മാര്‍ നഷ്ടപ്പെട്ട ഭാര്യമാര്‍ക്കും കുട്ടികള്‍ നഷ്ടമായ അച്ഛനമ്മമാര്‍ക്കും മാരകമായ ക്ഷതമേറ്റ് ജീവച്ഛവമായി കിടക്കുന്ന എന്റെ സൈനികര്‍ക്കും വേണ്ടി ഞാന്‍ സമര്‍പ്പിക്കുകയാണ്.

1 മില്ല്യണില്‍പരം ഇറാഖികള്‍ അന്നത്തെ യുദ്ധത്തില്‍ മരണമടഞ്ഞു. ഇന്നും അതിന്റെ ബാക്കി പത്രം അവിടെ അവശേഷിക്കുന്നു. അമേരിക്കയുടെ പുതുതലമുറയിലെ യുവാക്കള്‍ക്ക് ജീവിതം ഹോമിക്കേണ്ടി വന്നു. എന്റെ സഹയാത്രികരായ നിരവധി പേര്‍ ജീവന്‍ നല്‍കേണ്ടി വന്നു..അവര്‍ക്കെല്ലാം വേണ്ടി ഞാന്‍ ഈ കത്ത് സമര്‍പ്പിക്കുന്നു.

ഇത് എന്റെ അവസാനത്തെ കത്താണ്, ഈ കത്ത് ഞാന്‍ എഴുതുന്നത് മിസ്റ്റര്‍ ബുഷിനും മിസ്റ്റര്‍ ഡിക്‌ചെനിക്കും വേണ്ടിയാണ്.

നിങ്ങളുടെ കള്ളത്തരം മനസിലാക്കിയ ഒരാളാണ് ഞാന്‍. ദുര്‍മോഹത്തോടെ നിങ്ങള്‍ നേടിയെടുത്ത സമ്പത്തും പണവും പാവപ്പെട്ടവന്റെ ജീവന്‍ ഹോമിച്ച് കൊണ്ടാണ്.

“വ്യക്തിഗത ലാഭത്തിനും സ്വത്തിനും വേണ്ടി മാത്രം നിങ്ങള്‍ ഞങ്ങളെ ഉപയോഗിച്ചു. നിങ്ങളുടെ പബ്ലിക് റിലേഷന്‍സ് കണ്‍സള്‍ട്ടന്‍മാര്‍ക്കൊന്നും നിങ്ങളുടെ വ്യക്തിശൂന്യത മറക്കാനാകില്ല. നിങ്ങളുടെ പൊയ്മുഖവും കപടനാട്യവും തിരിച്ചറിഞ്ഞവരാണ് അവര്‍.

തോമസ് യങ് കന്‍സാസ് സിറ്റയിലെ വീട്ടില്‍ ഭാര്യ ക്ലോഡിയ ക്യൂലാറിനൊപ്പം

നിങ്ങള്‍ പറഞ്ഞുകൂട്ടിയ ഭീകരമായ കളവുകളുടെ മാനുഷികവും ധാര്‍മികവുമായ പ്രത്യാഘാതം നിങ്ങള്‍ മനസിലാക്കുമെന്ന് കരുതിയിട്ടൊന്നുമല്ല ഞാന്‍ ഈ കത്ത് എഴുതുന്നത്.

നിയമത്തിന് മുന്നില്‍ നിന്നും ഒരുപക്ഷേ രക്ഷപ്പെടാനും ഒഴിഞ്ഞുമാറാനും നിങ്ങള്‍ക്ക് സാധിച്ചേക്കാം.. എന്നാല്‍ ഞങ്ങളുടെ കണ്ണില്‍ നിങ്ങള്‍ രണ്ടുപേരും അങ്ങേയറ്റത്തെ ദ്രോഹം ചെയ്ത കുറ്റവാളികളാണ്.

എന്റെ മരണത്തിന് മുന്‍പ് എനിയ്‌ക്കൊപ്പമുണ്ടായിരുന്ന നൂറ് കണക്കിന് സൈനികരും രാജ്യത്ത് കോടിക്കണക്കിന് ജനങ്ങളും പശ്ചിമേഷ്യന്‍ സമൂഹവുമെല്ലാം നിങ്ങളുടെ മുഖം മനസിലാക്കിയത് എങ്ങനെ എന്ന് അറിയിക്കാനും കൂടി വേണ്ടിയാണ് ഈ കത്ത്.

നിയമത്തിന് മുന്നില്‍ നിന്നും ഒരുപക്ഷേ രക്ഷപ്പെടാനും ഒഴിഞ്ഞുമാറാനും നിങ്ങള്‍ക്ക് സാധിച്ചേക്കാം.. എന്നാല്‍ ഞങ്ങളുടെ കണ്ണില്‍ നിങ്ങള്‍ രണ്ടുപേരും അങ്ങേയറ്റത്തെ ദ്രോഹം ചെയ്ത കുറ്റവാളികളാണ്.

അതില്‍ അമേരിക്കയിലെ ആയിരക്കണക്കിന് യുവാക്കളുടെ കൊലപാതകവും ഉള്‍പ്പെടും നിങ്ങള്‍ തല്ലിക്കെടുത്തിയത് ആയിരക്കണക്കിന് പേരുടെ ഭാവിയാണ്, അതിലുപരി അവരുടെ ജീവിതമാണ്.

സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള സ്ഥാനവും കണക്കില്ലാത്ത ഡോളറുകള്‍ വരുന്ന നിങ്ങളുടെ സമ്പാദ്യവും എല്ലാം നിങ്ങള്‍ അതിനായി ഉപയോഗിച്ചു. വ്യക്തിഗത ലാഭത്തിനും സ്വത്തിനും വേണ്ടി മാത്രം നിങ്ങള്‍ ഞങ്ങളെ ഉപയോഗിച്ചു. നിങ്ങളുടെ പബ്ലിക് റിലേഷന്‍സ് കണ്‍സള്‍ട്ടന്‍മാര്‍ക്കൊന്നും നിങ്ങളുടെ വ്യക്തിശൂന്യത മറക്കാനാകില്ല. നിങ്ങളുടെ പൊയ്മുഖവും കപടനാട്യവും തിരിച്ചറിഞ്ഞവരാണ് അവര്‍.

മൊഴിമാറ്റം/ ആര്യ രാജന്‍


അടുത്ത പേജില്‍ തുടരുന്നു

Advertisement