എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെ ഭൂരിപക്ഷം മുസ്‌ലീങ്ങളും ഹിന്ദുവംശജരെന്ന് ബി.ജെ.പി എം.പി പാര്‍ലമെന്റില്‍
എഡിറ്റര്‍
Tuesday 1st August 2017 7:15am

ന്യൂദല്‍ഹി: ഇന്ത്യയിലെ ഭൂരിപക്ഷം മുസ്‌ലീങ്ങളും ഹിന്ദുക്കളുടെ വംശത്തില്‍ നിന്നുള്ളവരാണെന്ന് ബി.ജെ.പി എം.പി പാര്‍ലമെന്റില്‍. ദീന്‍ ദയാല്‍ ഉപാധ്യായയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ബി.ജെ.പി എം.പി ഹുകുംദേവ് നാരായണ്‍ യാദവിന്റെ പരാമര്‍ശം.

‘ഹിന്ദുക്കളാണ് തങ്ങളുടെ പൂര്‍വ്വികരെന്ന് ഈ രാഷ്ട്രത്തിലെ മുസ്‌ലീങ്ങള്‍ അറിഞ്ഞിരിക്കണം. അക്കാലത്ത് ഹിന്ദു ദൈവങ്ങളും അവരുടേതായിരുന്നു.’ അദ്ദേഹം പറഞ്ഞു.

എല്ലാ മുസ്‌ലീങ്ങളും ഹിന്ദുക്കളുടെ വികാരത്തെ ആദരിക്കണമെന്നും തിരിച്ച് ഹിന്ദുക്കള്‍ മുസ്‌ലീങ്ങളുടെ വികാരത്തെ ആദരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Must Read: ബംഗാളില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി: ഗൂഢാലോചനയെന്ന് സി.പി.ഐ.എം എം.എല്‍.എ


ബീഫിന്റെ പേരില്‍ രാജ്യത്ത് ആള്‍ക്കൂട്ട ഭീകരത വര്‍ധിച്ചുവരുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടന്ന സംവാദത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

പശുവിന്റെ പേരിലുള്ള അതിക്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിനെ ആക്രമിക്കുന്ന കോണ്‍ഗ്രസ് നടപടി ശരിയല്ലെന്നു പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ ഈ സംഭവങ്ങളെ അപലപിച്ചിട്ടുണ്ടെന്നും പറഞ്ഞു. ‘സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലയാളുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്.’ അദ്ദേഹം പറഞ്ഞു.

Advertisement