[]കണ്ണൂര്‍: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം നേരിടുന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി എ.കെ ആന്റണി. പ്രശ്‌നങ്ങള്‍ കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് തന്നെ പരിഹരിക്കാവുന്നതേയുള്ളൂവെന്നും ആന്റണി കണ്ണൂരില്‍ പറഞ്ഞു.
ഇതിലും വലിയ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ഇരുചെവിയറിയാതെ പരിഹരിച്ചിട്ടുണ്ട്. മുമ്പും അവര്‍ തമ്മില്‍ ഇണക്കവും പിണക്കവും ഉണ്ടായിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.[]
കോണ്‍ഗ്രസില്‍ ആരും പൊട്ടിത്തെറി പ്രതീക്ഷിക്കേണ്ട. അഥവാ തന്റെ സഹപ്രവര്‍ത്തകര്‍ പരിഹരിച്ചില്ലെങ്കിലും പ്രശ്‌നപരിഹാരം ഉണ്ടാകും. അതിന് മറ്റുമാര്‍ഗങ്ങളുണ്ട്. തന്റെ വാക്കുകള്‍ക്ക് വ്യാഖ്യാനം കൊടുക്കരുതെന്നും ആന്റണി പറഞ്ഞു.
വിവാദത്തിന് ചുക്കാന്‍ പിടിക്കുന്ന എ, ഐ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ചനടത്തി. ആന്റണി പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും ചെന്നിത്തലയും വിട്ടുനിന്നു.
കെ. സുധാകരന്‍, കെസി ജോസഫ്, എംഎം ഹസന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്ണൂരില്‍ കോണ്‍ഗ്രസ് വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് ആന്റണി കേരളത്തിലെത്തിയത്.