എഡിറ്റര്‍
എഡിറ്റര്‍
സുന്ദരന്‍മാര്‍ക്കും സുന്ദരിമാര്‍ക്കും മാത്രമായി ഒരു വെബ്‌സൈറ്റ്
എഡിറ്റര്‍
Monday 3rd June 2013 1:18pm

'beautiful-people'

ന്യൂദല്‍ഹി: ഇവിടെ സൗന്ദര്യമില്ലാത്തവര്‍ക്ക് പ്രവേശനമില്ല. സുന്ദരന്മാര്‍ക്കും സുന്ദരിമാര്‍ക്കും മാത്രം അകത്തേക്ക് കടക്കാം. ബ്യൂട്ടിഫുള്‍ പീപ്പിള്‍ എന്ന വെബ്‌സൈറ്റിനെ കുറിച്ചാണ് പറയുന്നത്.

സൗന്ദര്യമുള്ളവര്‍ക്ക് മാത്രമുള്ള ഡേറ്റിങ് വെബ്‌സൈറ്റാണ് ബ്യൂട്ടിഫുള്‍ പീപ്പിള്‍ ഡോട്ട്‌കോം. ആശയം കൊണ്ടുതന്നെ ഏറെ വിവാദമായ സൈറ്റ് പുതിയ ബിസിനസ്സ് തന്ത്രങ്ങളുമായി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

Ads By Google

പുതിയ റിക്രൂട്ട്‌മെന്റ് സര്‍വീസാണ് ബ്യൂട്ടിഫുള്‍ പീപ്പിള്‍ ആരംഭിച്ചിരിക്കുന്നത്. ഇനി സൈറ്റിലേക്ക് അംഗത്വം ലഭിക്കണമെങ്കില്‍ ബ്യൂട്ടിഫുള്‍ പീപ്പിളില്‍ അംഗങ്ങളായവരുടെ വോട്ട് വേണം.

അതായത് നിലവിലെ സൈറ്റിലെ സുന്ദരീസുന്ദരന്മാര്‍ അവര്‍ക്ക് സൗന്ദര്യമുണ്ടെന്ന് തോന്നുവര്‍ക്ക് വോട്ട് ചെയ്യും. തങ്ങളുടെ സൗന്ദര്യത്തിന് കോട്ടം തട്ടിക്കുന്നവര്‍ക്കൊന്നും ഇനി സൈറ്റില്‍ പ്രവേശനമില്ലെന്ന്. ഇങ്ങനെ തിരഞ്ഞെടുക്കുന്നവര്‍ക്ക് ജോബ് റിക്രൂട്ട്‌മെന്റും  കമ്പനി നല്‍കും.

തങ്ങളുടെ പുതിയ ആശയത്തെ കുറിച്ച് സൈറ്റില്‍ പറയുന്നത് തന്നെ ഇങ്ങനെയാണ്, ‘ ഏതൊരു ബിസിനസ്സിലും പ്രഥമ പരിഗണന ആകര്‍ഷകമായ മുഖങ്ങളാണ്.’ സൗന്ദര്യമുള്ളവരോട് കസ്റ്റമേഴ്സ് ഏറ്റവും നന്നായി പെരുമാറുന്നതെന്നും സൈറ്റ് പറയുന്നു. തങ്ങളുടെ പുതിയ നയത്തിലൂടെ കൂടുതല്‍ ലാഭം കൊയ്യാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വിവേചനപരമായ നിലപാടുകള്‍ മൂലം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വെബ്‌സൈറ്റാണ് ബ്യൂട്ടിഫുള്‍ പീപ്പിള്‍ ഡോട്ട് കോം.

Advertisement