[]ന്യൂദല്‍ഹി: ഡാറ്റ സെന്റര്‍ കൈമാറ്റ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കില്ല.
മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാലായിരിക്കും എ.ജിക്ക് പകരം ഹാജരാവുക.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ എ.ജി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനാവശ്യ കീഴ്‌വഴക്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചത്.
സത്യവാങ്മൂലം നല്‍കാന്‍ ഇന്ന് അനുമതി വാങ്ങേണ്ടതായിരുന്നു. എന്നാല്‍ കോടതി നിര്‍ബന്ധിച്ചാല്‍ മാത്രം എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം നല്‍കിയാല്‍ മതിയെന്നാണ് എ.ജി യുടെ നിലപാട്.
തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ ഹാജരായി സര്‍ക്കാര്‍ നിലപാട് അറിയിക്കും. എന്തുകൊണ്ടാണ് സത്യവാങ്മൂലം നല്‍കാത്തതെന്നും അഭിഭാഷകന്‍ മുഖേന വിശദീകരിക്കും.
2012 ല്‍ തന്നെ ആഭ്യന്തരവകുപ്പിന്റെ ചുമതലുണ്ടായിരുന്ന മുഖ്യമന്ത്രിയും വ്യവസായ റവന്യൂ മന്ത്രിമാരും പങ്കെടുത്ത യോഗത്തില്‍ കേസ് സി.ബി.ഐക്ക് വിടാന്‍ ധാരണയായിരുന്നതായി സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കേസ് സി.ബി.ഐക്ക് വിടുമെന്ന് എ.ജി ഹൈക്കോടതിയെ അറിയിച്ചതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷാരൂഖ് ഖാന്‍ കൊറിയന്‍ ഗുഡ്‌വില്‍ അംബാസിഡറായേക്കും