അധികാരത്തിലുള്ളവരുടെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വഴി തേടുന്നന്ന രാജ്യം അതിന്റെ വില്ലനെ കണ്ടെത്തിയിരിക്കുന്നു; ഷാരൂഖാനെതിരായ മാധ്യമവേട്ടയില്‍ റാണ അയ്യൂബ്
national news
അധികാരത്തിലുള്ളവരുടെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വഴി തേടുന്നന്ന രാജ്യം അതിന്റെ വില്ലനെ കണ്ടെത്തിയിരിക്കുന്നു; ഷാരൂഖാനെതിരായ മാധ്യമവേട്ടയില്‍ റാണ അയ്യൂബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st October 2021, 2:30 pm

മുംബൈ: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ജയിലിലെത്തിയ ബോളിവുഡ് നടന്‍ ഷാരുഖ് ഖാനെ വളഞ്ഞ ദേശീയ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ്.

അധികാരത്തിലുള്ളവരുടെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മറ്റൊരു വഴി തേടുന്ന ഒരു രാജ്യം അതിന്റെ വില്ലനെ കണ്ടെത്തിയിരിക്കുന്നു എന്ന് റണാ അയ്യൂബ് വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘തന്റെ മകനെ കാണാന്‍ പോകുമ്പോള്‍ തകര്‍ന്ന പിതാവിനെ ഹീനമായി വേട്ടയാടുന്ന ടെലിവിഷന്‍ ക്യാമറകള്‍, വാര്‍ത്താ അവതാരകര്‍ അവകാശപ്പെടുന്നത് ആര്യന്‍ ഖാന്‍ അജ്മല്‍ കസബിന്റെ അതേ ജയിലിലാണ് എന്നാണ്.

അധികാരത്തിലുള്ളവരുടെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മറ്റൊരു വഴി നോക്കുന്ന ഒരു രാജ്യം അതിന്റെ വില്ലനെ കണ്ടെത്തിയിരുക്കുന്നു,’ റാണ അയ്യൂബ് ട്വീറ്റ് ചെയ്തു.

കൊവിഡ് നിയന്ത്രണത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് ഷാരൂഖ് ആര്യനെ കാണാന്‍ ജയിലിലെത്തിയത്. 20 മിനുട്ടോളം അദ്ദേഹം ജയിലില്‍ ചിലവിട്ടു.

അതേസമയം, ഷാരൂഖ് ഖാന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) റെയ്ഡ് നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഷാരൂഖിന്റെ വസതിയായ മന്നത്തിലും നടി അനന്യ പാണ്ഡെയുടെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം. അനന്യ പാണ്ഡെയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നാണ് എന്‍.സി.ബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആഡംബര കപ്പിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ബുധനാഴ്ച കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യന് ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നാണ് കോടതി വിലയിരുത്തല്‍.

വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്യന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു.

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: A country that looks the other way through mob lynchings and murders by those in power has found its villain says Rana Ayyub