എഡിറ്റര്‍
എഡിറ്റര്‍
‘കാലു പിടിച്ചു പറഞ്ഞു ഒന്നു ജയിപ്പിക്കാന്‍’, ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
എഡിറ്റര്‍
Sunday 11th May 2014 11:28am

child-abuse

അരീക്കോട്: സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി നിസ്‌ലയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഒമ്പതാം ക്ലാസ്സില്‍ തുടര്‍ച്ചയായി രണ്ട് തവണ തോല്‍പ്പിച്ചതില്‍ മനംനൊന്ത് നിസ്‌ല ആത്മഹത്യ ചെയ്യുകയായിരുന്നു.

‘മാഷോട് കാലു പിടിച്ചു പറഞ്ഞു ഒന്നു ജയിപ്പിച്ചു വിടാന്‍, ഇനി ആ സ്‌കൂളിലേക്ക് താന്‍ പോകൂലാ.. എന്നെ നിങ്ങള്‍ക്ക് വേറെയെവിടെയെങ്കിലും കൊണ്ടാക്കിക്കുടെ..? ഉമ്മക്ക് അപമാനം മാത്രം തന്ന് ജീവിക്കാന്‍ എനിക്ക് കഴിയില്ല’-  ഇന്നലെ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ നിസ്‌ലയുടെ ഈ വരികള്‍.

പോലീസ് അന്വേഷണം നടന്നു വരുന്നതിനിടെ നിസ്‌ലയുടെ റൂമിലെ കാശിത്തൊണ്ടില്‍ നിന്നും വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. മകള്‍ ഒരുക്കൂട്ടി വെച്ച പണം പള്ളിയിലേക്ക് നല്‍കാമെന്ന് കരുതി നിസ്‌ലയുടെ മാതാവ് സഹോദരിയോടൊത്ത് തൊണ്ട് ഉടച്ചപ്പോഴായിരുന്നു കുറിപ്പ് കണ്ടെത്തിയത്.

ഈ സ്‌കൂളില്‍ പഠിച്ചാല്‍ താന്‍ ജയിക്കില്ലെന്ന് നിസ്‌ല കരുതിയിരുന്നു. നിസ്‌ലയെ വേറെ സ്‌കൂളിലേക്ക് മാറ്റാമെന്ന് അവളുടെ മാതാവ് പറഞ്ഞിരുന്നെങ്കിലും ജയിക്കാതെ സ്‌കൂലില്‍ നിന്നും ടി.സി തരില്ലെന്ന് അധികൃതര്‍ പറഞ്ഞതായി സൂചനയുണ്ട്.

അതേസമയം പത്താം ക്ലാസ്സില്‍ 100 ശതമാനം വിജയം ഉറപ്പാക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥികളെ ഒമ്പതാം ക്ലാസ്സില്‍ തോല്‍പ്പിക്കുന്ന രീതി പല സ്‌കൂളുകളിലും നടപ്പാക്കി വരുന്നുണ്ട്.

Advertisement