റാമിന്റെ ജാനുവായി ഭാവന; 96 ന്റെ കന്നട പതിപ്പ് 99 ന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു
Movie Trailer
റാമിന്റെ ജാനുവായി ഭാവന; 96 ന്റെ കന്നട പതിപ്പ് 99 ന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th April 2019, 10:53 am

ബാംഗ്ലൂര്‍: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ റൊമാന്റിക് ഹിറ്റുകളില്‍ ഒന്നായ 96 ന്റെ കന്നട റീമേക്ക് 99 ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ സ്വന്തം ഭാവന നായികയാവുന്ന ചിത്രത്തില്‍ ഗണേഷാണ് നായകനാവുന്നത്.

ഛായാഗ്രാഹന്‍ പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 കന്നടയില്‍ ഒരുക്കുന്നത് സംവിധായകന്‍ പ്രീതം ഗുബ്ബിയാണ്. ഭാവനയും ഗണേഷും നേരത്തെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രമായാ റോമിയോയില്‍ ഒന്നിച്ചിരുന്നു.

”വിജയ് സേതുപതി- തൃഷ” കോംബോ പ്രേക്ഷകര്‍ ഏറ്റെടുത്തപോലെ ”ഭാവന-ഗണേഷ്” എന്ന കോംബോയും ഏറ്റെടുക്കുമെന്നാണ് വിശ്വാസമെന്ന് 99 ന്റെ സംവിധായകന്‍ പ്രീതം ഗുബ്ബി നേരത്തെ പറഞ്ഞിരുന്നു.

വിവാഹത്തിന് ശേഷം ഒരിടവേളയ്ക്ക് ശേഷം ഭാവന അഭിനയിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ലിറിക്കല്‍ വീഡിയോകളും ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. കവിരാജിന്റെ വരികള്‍ക്ക് അര്‍ജുന്‍ ജന്യ സംഗീതം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാമുവാണ്.

ചിത്രം ഈ മാസം 26ന് തിയേറ്ററുകളില്‍ എത്തും.
DoolNews Video