99 % ഐ.സി.യു ബെഡുകളും, 94 % വെന്റിലേറ്ററുകളും ഉപയോഗത്തില്‍, മുംബൈയില്‍ സ്ഥിതി ഗുരുതരം
COVID-19
99 % ഐ.സി.യു ബെഡുകളും, 94 % വെന്റിലേറ്ററുകളും ഉപയോഗത്തില്‍, മുംബൈയില്‍ സ്ഥിതി ഗുരുതരം
ന്യൂസ് ഡെസ്‌ക്
Saturday, 13th June 2020, 9:55 pm

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ മുബൈയിലെ ആരോഗ്യ മേഖല ഭീഷണിയില്‍. നഗരത്തിലെ 99 ശതമാനം ഐ.സി.യു ബെഡുകളും 94 ശതമാനം വെന്റിലേറ്ററുകളും നിലവില്‍ ഉപയോഗത്തിലാണെന്നാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബി.എം.സി വ്യക്തമാക്കുന്നത്.

ജൂണ്‍ 11 വരെ മുബൈയില്‍ 1181 ഐ.സി.യു ബെഡുകളാണ് ഉള്ളത്. ഇതില്‍ 1167 ബെഡുകളും ഉപയോഗത്തിലാണ്. 14 ബെഡുകള്‍ മാത്രമേ പുതിയ രോഗികള്‍ക്കായി ബാക്കിയുള്ളൂ. 530 വെന്റിലേറ്ററുകളില്‍ 497 എണ്ണം നിലവില്‍ ഉപയോഗത്തിലാണ്.

ഇതിനു പുറമെ കൊവിഡ് ആശുപത്രികളിലും കൊവിഡ് ഹെല്‍ത്ത് സെന്ററുകളിലും 10,40 ബെഡുകളുണ്ട്. ഇതില്‍ 9098 കിടക്കകളും നിലവില്‍ ഉപയോഗത്തിലാണ്. മുംബൈയില്‍ ഇതുവരെ 55,000 കൊവിഡ് കേസുകളും 2044 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ