എഡിറ്റര്‍
എഡിറ്റര്‍
സൗദിയിലെ 95 ശതമാനം മൊബൈല്‍ഷോപ്പുകളിലും സ്വദേശിവത്ക്കരണം നടപ്പിലാക്കി
എഡിറ്റര്‍
Tuesday 20th September 2016 3:35pm

saudinationalisation


സ്വദേശിവത്ക്കരണം നടപ്പിലാക്കാത്ത 83 കടകള്‍ പൂട്ടിക്കുകയും 64 കടകള്‍ക്കെതിരെ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി


ജിദ്ദ: സൗദിയിലെ 95 ശതമാനം മൊബൈല്‍ഷോപ്പുകളിലും സ്വദേശിവത്ക്കരണം നടപ്പാക്കി. സര്‍ക്കാര്‍ നേരിട്ട് നേതൃത്വം നല്‍കിയാണ് ടെലകോം മേഖലയില്‍ സ്വദേശിവത്ക്കരണം നടത്തിയത്.

സെപ്റ്റംബര്‍ അവസാനത്തോടെ ഇത് നൂറ് ശതമാനം നടപ്പിലാക്കാന്‍ സാധിക്കുമെന്നും ഭരണകൂടം വ്യക്തമാക്കുന്നു. സൗദിയിലെ വ്യത്യസ്ത മേഖലകളിലുള്ള 2,633 മൊബൈല്‍ഫോണ്‍ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ഇതില്‍ 2,413 ഷോപ്പുകളിലും സൗദി പൗരന്‍മാര്‍ തന്നെയാണ് ജോലി ചെയ്യുന്നതെന്ന് അണ്ടര്‍സെക്രട്ടറി ഫഹദ് അല്‍ ഒവൈദി പറഞ്ഞു. സ്വദേശിവത്ക്കരണം നടപ്പിലാക്കാത്ത 83 കടകള്‍ പൂട്ടിക്കുകയും 64 കടകള്‍ക്കെതിരെ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹികസാമ്പത്തികമന്ത്രാലയവും ഗ്രാമീണ്മുനിസിപ്പല്‍ മന്ത്രാലയവും ഐ.ടി മന്ത്രാലയവും ഒറ്റക്കെട്ടായാണ് സൗദി മേഖലയിലെ ടെലകോം മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പാക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.

സൗദി പൗരന്‍മാര്‍ ജോലി ചെയ്യാത്ത 883 ഷോപ്പുകള്‍അടച്ചുപൂട്ടണമെന്ന നിര്‍ദേശം കഴിഞ്ഞ മാസം തന്നെ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.

സ്വദേശിവത്ക്കരണം നടപ്പിലാക്കിയ ശേഷവും മൊബൈല്‍ ഫോണ്‍ കടകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കമെന്ന് തൊഴില്‍മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്വദേശിവത്ക്കരണ നയത്തെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ അറിയിച്ചു.

Advertisement