ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
ഒമ്പത് വയസ്സുകാരനെ ലൈംഗികമായി ചൂഷണം ചെയ്തു; യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു
ന്യൂസ് ഡെസ്‌ക്
5 days ago
Tuesday 12th February 2019 12:13pm

മലപ്പുറം: ഒമ്പതുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 36കാരിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. മലപ്പുറം തേഞ്ഞിപ്പാലത്താണ് സംഭവം. ഒന്നര വർഷമായി ഇവർ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. എന്നാല്‍ കഴിഞ്ഞദിവസം തേഞ്ഞിപ്പാലത്തുള്ള ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.

Also Read ‘പെരുമാറ്റം ശരിയായില്ല’: എസ്. രാജേന്ദ്രനെ തള്ളി വി.എസ്.

ഡോക്ടറാണ് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുന്നത്. കുട്ടിയുടെ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് കുറ്റക്കാരി. വിവരം പുറത്തറിഞ്ഞതോടെ ഇരു വീട്ടുകാരും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു.

Also Read ട്വിറ്ററില്‍ ഒന്നര ലക്ഷം ഫോളോവേഴ്‌സ്; പ്രിയങ്ക ഗാന്ധി സോഷ്യല്‍ മീഡിയയിലെ പുതിയ സൂപ്പര്‍ സ്റ്റാറെന്ന് ശശി തരൂര്‍

യുവതിയിൽ നിന്നും നേരിട്ട ചൂഷണം കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായി കുട്ടിയെ സന്ദർശിച്ച ചൈൽഡ് ലൈൻ പ്രവർത്തകർ പറയുന്നു. നിരവധി തവണ യുവതി കുട്ടിയെ ചൂഷണത്തിന് ഇരയാക്കിയെന്നും പോലീസ് പറയുന്നു. വരും ദിവസങ്ങളില്‍ കുട്ടിയുടെ മൊഴി പോലീസ് എടുക്കും.

Advertisement