പകല്‍ മുഴുവന്‍ പലതിരക്കുകളില്‍ മുഴുകി ക്ഷീണിച്ച് രാത്രി ഒന്ന് ഉറങ്ങാന്‍ കിടന്നാലവട്ടെ, ഉറക്കമൊട്ട് വരികയുമില്ല. പലരും പറയുന്ന പ്രശ്‌നമാണിത്. എന്നാല്‍ എന്താണിതിന് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ. പല കാരണങ്ങള്‍കൊണ്ടും ഈ പ്രശ്‌നമുണ്ടാവാം. ഉറക്കക്കുറിവിലേക്ക് നയിക്കുന്ന ചില പ്രധാനകാരണങ്ങളാണ് ഇവിടെ പറയുന്നത്.
മധുരഭക്ഷണങ്ങള്‍
മധുരമുള്ള ഭക്ഷണസാധനങ്ങളായി മിഠായികള്‍, ചോക്ലേറ്റ്, കെയ്ക്കുകള്‍ എന്നിവയ്ക്ക് നിങ്ങളുടെ ഉറക്കത്തെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും നിങ്ങളുടെ ഉറക്കംകെടുത്തുന്ന സ്ട്രസ് ഹോര്‍മോണുകള്‍ പുറന്തള്ളപ്പെടാന്‍ കാരണമാവുകയും ചെയ്യും.
2 വൈകുന്നേരത്തെ ഒരുകപ്പ് കാപ്പി
കഫീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങളും പാനീയങ്ങളും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തും. ഒരു കപ്പ് കാപ്പി കുടിച്ച് 15 മിനിറ്റിനുള്ളില്‍ നിങ്ങളുടെ രക്തത്തിലെ അഡ്രിനാലിന്റെ അളവ് വര്‍ധിക്കുകയും ഹൃദയസ്പന്ദനത്തിന്റെയും ശ്വസനത്തിന്റെയും വേഗത വര്‍ധിക്കുകയും ചെയ്യും.
3. ഊര്‍ജ്ജദായക പാനീയങ്ങള്‍
ഊര്‍ജ്ജദായക പാനീയങ്ങളില്‍ മിക്കതിലും ധാരാളം കഫീനും അമിനോ ആസിഡും അടങ്ങിയിരിക്കും.
4 കട്ടികൂടിയ ആഹാരസാധനങ്ങള്‍
ഉറങ്ങുന്നതിന് മുമ്പ് ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ഫാറ്റി ആസിഡുകള്‍ ധാരാളമുള്ള ഭക്ഷ്യസാധനങ്ങള്‍ ദഹനവേഗത വര്‍ധിപ്പിക്കും. ഇത് ഉറക്കത്തിന് ബുദ്ധിമുട്ടുണ്ടാക്കും.
5 സ്‌പൈസി ഫുഡ്‌സ്
സ്‌പൈസി ഫുഡുകള്‍ അസിഡിറ്റിക്ക് കാരണമാകും. ഇത് നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നമുണ്ടാക്കും.
6 ചുട്ട ഇറച്ചികള്‍
ചുട്ട കോഴി, പിന്നയിറച്ചികള്‍ എന്നിവ രാത്രി കഴിക്കുന്നത് ഒഴിവാക്കുക. ഇതില്‍ തൈറാമിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറില്‍ നോറപൈന്‍ഫ്രിന്‍ എന്ന ഉത്തേജകം പുറത്തുവിടാന്‍ കാരണമാവും. ഇതിന്റെ ഫലമായി ഉറക്കക്കുറവ് അനുഭവപ്പെടും.
7 പ്രോട്ടീന്‍ ധാരാളമുള്ള ആഹാരം
കാര്‍ബോഹൈഡ്രേറ്റുകളില്ലാതെ ധാരാളം പ്രോട്ടീനുളള ആഹാരം കഴിച്ചാല്‍ ഉറക്കക്കുറവുണ്ടാവും. മിക്ക പ്രോട്ടീന്‍ ഫുഡുകളിലുമുള്ള അമിനോ ആസിഡുകളും, തൈറോസിനുമാണ് പ്രശ്‌നക്കാര്‍.
8 ആല്‍ക്കഹോള്‍
ഉറക്കക്കുറവുള്ള എല്ലാവരും ബിയര്‍, വൈന്‍, തുടങ്ങി ആല്‍ക്കഹോളിക് ഡ്രിങ്ക്‌സ് ഒഴിവാക്കണം.
9 പുകവലി
പുകയിലയിലെ നിക്കോട്ടിന്‍ ഉറക്കം നഷ്ടപ്പെടുത്തുന്ന ഉത്തേജകമാണ്.