ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
World News
850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി; ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമാക്കി
ന്യൂസ് ഡെസ്‌ക്
Wednesday 20th February 2019 11:16pm

ന്യൂദൽഹി: തടവിലുള്ള 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി അറേബ്യ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിലാണ്​ തീരുമാനം വന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ വക്​താവ്​ രവീഷ്​ കുമാറാണ്​ ട്വിറ്ററിലുടെ ഇക്കാര്യം പരസ്യമാക്കിയത്​. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ് സൗദി തടവുകാരെ മോചിപിപ്പിക്കാൻ തീരുമാനിച്ചതെന്ന് രവീഷ് കുമാർ ട്വിറ്ററിൽ കുറിച്ചു.

Also Read പെരിയ ഇരട്ടക്കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ

ഇതി​നൊപ്പം ഇന്ത്യയിൽനിന്നുള്ള ഹജ്ജ്​ ക്വോട്ട 1.75 ലക്ഷത്തിൽനിന്ന്​ രണ്ടു ലക്ഷമായി ഉയർത്താനുള്ള തീരുമാനവും സൗദി പ്രഖ്യാപിച്ചു. അതിനു തക്ക അടിസ്​ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനെ ആശ്രയിച്ചാണ്​ ഇൗ വർഷംതന്നെ ക്വോട്ട ഉയർത്തുന്ന കാര്യം തീരുമാനിക്കുക. മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്കു ശേഷം വിവിധ രംഗങ്ങളിൽ സഹകരണം വർധിപ്പികുമെന്നു ഉറപ്പ് നൽകി അഞ്ച് ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പ് വയ്ക്കുകയുണ്ടായി.

Also Read തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ല; കേരളത്തിലെ കാര്യം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും ആര്‍.എം.പി

ഇന്ത്യക്കും സൗദിക്കുമിടയിൽ പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 3.84 ലക്ഷമാക്കും. നേരിട്ടുള്ള വിമാന സർവിസുകളുടെ എണ്ണവും സൗദി വർധിപ്പിക്കും. പ്രവാസികൾ, സൗദി പൗരന്മാർ, ടൂറിസ്​റ്റുകൾ എന്നിവർക്കാകും ഈ സൗകര്യം പ്രയോജനപ്പെടുക.

Advertisement