എഡിറ്റര്‍
എഡിറ്റര്‍
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 85 കാരനായ ബി.ജെ.പി നേതാവിനെതിരെ കേസ്
എഡിറ്റര്‍
Tuesday 31st October 2017 3:21pm

 

മയ്യില്‍: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച 85 കാരനായ ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. വിമുക്തഭടനും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മലപ്പട്ടം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുമായിരുന്ന ചെറുപഴശ്ശിയിലെ എ.കെ നാരായണനെതിരെയാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്.

മുഖ്യമന്ത്രിക്കും വനിതാകമീഷനും ഇത് സംബന്ധിച്ച് വീട്ടമ്മ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗമായ ബേബി സുനാഗറിന്റെ അച്ഛനാണ് നാരായണന്‍.


Also Read: അജു വര്‍ഗീസിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തി മെന്റലിസ്റ്റ് ആദി;പേടിച്ച് വിറച്ച് അജു;വീഡിയോ കാണാം


ലൈംഗിക താല്‍പര്യത്തോടെ നിരന്തരം ശല്യം ചെയ്യുകയും തനിക്ക് വഴങ്ങിയില്ലെങ്കില്‍ മക്കളെയടക്കം ഉപദ്രവിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വീട്ടില്‍ കയറി കൈയേറ്റം ചെയ്യുകയും നേരിട്ടും ഫോണ്‍ വഴിയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്.

വനിതാക്ഷേമ മന്ത്രി, ഡി.ജി.പി, വനിതാ കമീഷന്‍, കണ്ണൂര്‍ ഡി.വൈ.എസ്.പി,വളപട്ടണം സി.ഐ, കണ്ണൂര്‍ വനിതാ സെല്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. മയ്യില്‍ പൊലീസ് പരാതിക്കാരിയില്‍നിന്ന് മൊഴിയെടുത്തു.


Also Read: അന്ന് മോഹന്‍ലാലിനെ ചൂലെടുത്ത് അടിച്ചു; അനുഭവം പങ്കുവെച്ച് കുളപ്പുള്ളി ലീല


സ്ത്രീപീഡനത്തിന് പരാതി നല്‍കുമെന്ന് ഉറപ്പായതോടെ വീട്ടമ്മയുടെ മകന്‍ ഭീഷണിമുഴക്കിയതായി കാണിച്ച് നാരായണനും മയ്യില്‍ പൊലീസില്‍ പരാതി നല്‍കി. ഇയാള്‍ക്കെതിരെ പൊതുസ്ഥലം കൈയേറി മതില്‍ നിര്‍മിച്ചതടക്കമുള്ള നിരവധി കേസുകളുണ്ട്.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തില്‍ വനിതാ സംവരണ വാര്‍ഡില്‍ സമര്‍പ്പിച്ച ഇയാളുടെ പത്രിക തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളുകയായിരുന്നു.

Advertisement