അവരെന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല; 83 യിലെ ദീപികയുടെ കഥാപാത്രത്തെ പറ്റി കപില്‍ ദേവ്
Indian Cinema
അവരെന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല; 83 യിലെ ദീപികയുടെ കഥാപാത്രത്തെ പറ്റി കപില്‍ ദേവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th December 2021, 9:29 am

ഇന്ത്യക്ക് ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേടിതന്ന മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതം പറയുന്ന പുതിയ ചിത്രം 83 ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കപില്‍ ദേവായി രണ്‍വീര്‍ സിങ് എത്തുമ്പോള്‍ കപിലിന്റെ ഭാര്യ റോമി ദേവായി അഭിനയിക്കുന്നത് ദീപിക പദുക്കോണാണ്.
എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ദീപികയുടെ സാന്നിധ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കപില്‍ ദേവിനും ദീപികയുടെ റോളിനെ പറ്റി കൗതുകമുണ്ട്.

’83 ല്‍ എന്റെ ഭാര്യയുടെ പങ്ക് എത്രയാണെന്ന് അറിയില്ല, അവരെന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാവുന്നില്ല,’ കപില്‍ പറഞ്ഞു.
ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ ചിത്രത്തെ പറ്റി പറഞ്ഞത്. അതേസമയം നായകനായ രണ്‍വീറിനെ കപില്‍ അഭിനന്ദിക്കുകയും ചെയ്തു.

‘ഇത്രയും മികച്ച, കഴിവുള്ള ഒരു നടന്‍ ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ ക്രിക്കറ്റിന് വളരെ കായികക്ഷമത ആവശ്യമുള്ളതിനാല്‍ ഞാന്‍ അല്‍പ്പം ആശങ്കാകുലനായിരുന്നു. എന്നാല്‍ രണ്‍വീര്‍ ചിത്രത്തിനായി ചെയ്ത പ്രയ്ത്‌നം മറ്റാര്‍ക്കെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല,’ അദ്ദേഹം പറഞ്ഞു.

റോമി ദേവായി ദീപിക എത്തുമ്പോള്‍ കപിലിന്റെ ചെകുത്താന്‍മാരായി പ്രമുഖ താരനിര തന്നെയുണ്ട് 83 യില്‍. സുനില്‍ ഗവാസ്‌കറായി താഹിര്‍ രാജ് ഭാസിനും മൊഹീന്ദര്‍ അമര്‍നാഥായി സാഖിബ് സലീമും അഭിനയിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: 83-what-kapil-dev-said-about-deepika-padukone-playing-his-wife-romi