എഡിറ്റര്‍
എഡിറ്റര്‍
‘ന്യൂസ് വീക്ക്’ അച്ചടി പ്രസിദ്ധീകരണം നിര്‍ത്തുന്നു
എഡിറ്റര്‍
Friday 19th October 2012 10:46am

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വാര്‍ത്താ മാഗസിന്‍ ‘ന്യൂസ് വീക്ക്’ അച്ചടി നിര്‍ത്തുന്നു. പൂര്‍ണ്ണമായും ഓലൈന്‍ എഡിഷനിലേക്ക് മാറാന്‍ വേണ്ടിയാണ് ‘ന്യൂസ് വീക്ക്’ അച്ചടി നിര്‍ത്തുന്നത്. എപത് വര്‍ഷം പഴക്കമുള്ള ‘ന്യൂസ് വീക്കി’ന്റെ അവസാനലക്കം ഈ വര്‍ഷം ഡിസംബര്‍ 31ന് പുറത്തിറങ്ങും.

ലോകത്തെ പത്രങ്ങളുടെയും മാഗസിനുകളുടെയും ഗതി നിര്‍ണ്ണയിക്കുതില്‍ നിര്‍ണായക പങ്കു വഹിച്ച ‘ന്യൂസ് വീക്കി’ന്, പരമ്പരാഗത പരസ്യങ്ങളിലുണ്ടായ കുറവാണ് അച്ചടി നിര്‍ത്താന്‍ പ്രേരിപ്പിച്ചതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ്, ഇന്റര്‍നെറ്റ് വാര്‍ത്താ ഗ്രൂപ്പായ ഡെയ്‌ലി ബീസ്റ്റുമായി ‘ന്യൂസ് വീക്കി’ല്‍ ലയിച്ചിരുന്നു.

Ads By Google

നിലവില്‍, ഒരു മാസത്തില്‍ 1.5 കോടി ആള്‍ക്കാരാണ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുതെന്ന്  ഡെയ്‌ലി ബീസ്റ്റിന്റെ സ്ഥാപകന്‍ ടിനാ ബ്രൗ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സൈറ്റ് സന്ദര്‍ശിക്കുന്നവരില്‍ 70 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായും അദ്ദേഹം പറഞ്ഞു.

ഓലൈന്‍ എഡിഷന്റെ ജനപ്രീതിയിലുണ്ടായ ഈ വര്‍ധനയുമാണ് അച്ചടി നിര്‍ത്താന്‍ പ്രേരിപ്പിച്ചതെന്നും പറയുന്നു. ഒരുകാലത്ത് അമേരിക്കയില്‍ ടൈംസിന്റെ പുറകില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള രണ്ടാമത്തെ വാര്‍ത്താ മാഗസിനായിരുന്നു ‘ന്യൂസ് വീക്ക്’ . അടുത്ത കാലത്താണ് മാഗസിന്റെ പ്രചാരത്തിലും പരസ്യത്തിലും ഗണ്യമായ കുറവുണ്ടായത്.

2010 ഓഗസ്റ്റില്‍, വാഷിങ്ടണ്‍ പോസ്റ്റ് കമ്പനി ‘ന്യൂസ് വീക്കി’നെ സിഡ്‌നി ഹാര്‍മന് വിറ്റിരുന്നു. ഡെയ്‌ലി ബീസ്റ്റുമായി മൂന്ന് മാസം മുമ്പാണ് ‘ന്യൂസ് വീക്ക്’ ലയിക്കുന്നത്. ‘ന്യൂസ് വീക്കി’ന്റെ അച്ചടി നിര്‍ത്തല്‍ നടപടി അമേരിക്കന്‍ വാര്‍ത്താ മാധ്യമരംഗത്തെ  പൂര്‍ണ്ണമായും ഡിജിറ്റല്‍ യുഗത്തിലേക്ക് മാറ്റും.

Advertisement