അയഡിന്‍ അപര്യാപ്തയില്‍ നിന്ന് രക്ഷനേടി ഇന്ത്യക്കാര്‍
DOOL PLUS
അയഡിന്‍ അപര്യാപ്തയില്‍ നിന്ന് രക്ഷനേടി ഇന്ത്യക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2019, 7:00 pm

ഇന്ത്യക്കാര്‍ അയഡിന്‍ അപര്യാപ്തത നേരിടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ 76% കുടുംബങ്ങളും ഉപയോഗിക്കുന്നത് അയോഡൈസ്ഡ് ഉപ്പാണ്. അഥിനാല്‍ അയഡിന്‍ അപര്യാപ്തത കുറവാണെന്ന് സര്‍വേയിലൂടെ കണ്ടെത്തി.

വീട്ടാവശ്യങ്ങള്‍ക്കുള്ള ഉപ്പില്‍ കുറഞ്ഞത് 15 പിപിഎം അയോഡിന്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അപര്യാപ്തത നേരിടില്ല.പ്രതിദിനം 150 മൈക്രോഗ്രാം അയോഡിന്‍ ആണ് നമുക്ക് വേണ്ടത്. ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി സഹകരിച്ച് ആഗോള പോഷകാഹാര സംഘടനയായ ന്യൂട്രിഷന്‍ ഇന്റര്‍നാഷനല്‍ ആണ് സര്‍വേ നടത്തിയത്.2020 ഓടെ സമ്പൂര്‍ണ യുഎസ്‌ഐ നേടുന്നതിനായി പരിശ്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ നീതി ആയോഗ് തീരുമാനമെടുത്തു.