എഡിറ്റര്‍
എഡിറ്റര്‍
കളിച്ച് കളിച്ച് എം.എല്‍.എമാര്‍ സിനിമയിലേക്ക്!
എഡിറ്റര്‍
Sunday 24th March 2013 12:20pm

രാഷ്ട്രീയ ജീവിതത്തിലെ വില്ലത്തരങ്ങളും ആക്ഷന്‍ രംഗങ്ങളുമൊന്നും വെറുതേയായില്ല. കേരളത്തിലെ ഏഴ് എം.എല്‍.എമാരെ ഒന്നിച്ച് സിനിമയിലേക്കെടുത്തിരിക്കുകയാണ്!.

Ads By Google

ബിജി മോള്‍ എം.എല്‍.എയടക്കം ഏഴ് പേരെയാണ് ഒന്നിച്ച് സിനിമയിലേക്കെടുത്തിരിക്കുന്നത്. വെറും അഭിനയം മാത്രമല്ല, സംഗീതത്തിലും ഇവരെല്ലാം ഒരു കൈ നോക്കുന്നുണ്ട്.

പി.സി.വിഷ്ണുനാഥ്, വി.ടി.ബല്‍റാം, സാജു പോള്‍, കോവൂര്‍ കുഞ്ഞുമോന്‍, പുരുഷന്‍ കടലുണ്ടി, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് സിനിമയിലേക്കെടുത്ത മറ്റ് എം.എല്‍.എമാര്‍.

അരുണ്‍ സിത്താര സംവിധാനം ചെയ്യുന്ന പാരീസ് പയ്യന്‍സിലാണ് എം.എല്‍.എമാര്‍ തങ്ങളുടെ അഭിനയ പാടവം തെളിയിക്കാന്‍ പോകുന്നത്. കൊയ്ത്ത് പാട്ടിലാണത്രേ എം.എല്‍.എമാര്‍ ഒന്നിച്ച് പാടി അഭിനയിക്കുന്നത്.

കേരളത്തിലെ 144 മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് കലയോട് താത്പര്യമുള്ള ഏഴ് എം.എല്‍.എമാരെ സംവിധായകന്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് അറിയുന്നത്.

ഇത് തന്നെയാണത്രേ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സിനിമയുടെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ജനപ്രതിനിധികളുടെ സാന്നിദ്ധ്യം സഹായകരമാകുമെന്നാണ് സംവിധായകന്‍ പറയുന്നത്.

പാട്ടിന്റെ റെക്കോര്‍ഡിങ് തിരവനന്തപുരത്ത് നടന്നു. ഒറ്റ ടേക്കില്‍ തന്നെ എം.എല്‍.എമാര്‍ നന്നായി പാടിയതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍.

പ്രതാപ് പോത്തനും സുരേഖയുമാണ് പാരീസ് പയ്യന്‍സിലെ പ്രധാന താരങ്ങള്‍. ബിജുക്കുട്ടന്‍, രമേഷ് പിഷാരടി, കാതല്‍ സന്ധ്യ, ടോണി, കൊളപ്പുള്ളി ലീല എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Advertisement