എഡിറ്റര്‍
എഡിറ്റര്‍
പരിശീലനപറക്കലിനിടെ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ മരണപ്പെട്ടു
എഡിറ്റര്‍
Friday 6th October 2017 3:21pm

തവാങ്: പരിശീലനപ്പറക്കലിനിടെ വ്യോമസേന ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു. അരുണാചല്‍ പ്രദേശില്‍ ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്ന തവാങ്ങിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ ഏഴു പേര്‍ മരിച്ചു.

രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും രണ്ടു സൈനികരുമാണ് കൊല്ലപ്പെട്ടത്.

വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ17 വി 5 ഹെലിക്കോപ്റ്ററാണ് രാവിലെ ആറുമണിയോടെ തകര്‍ന്നുവീണത്.

അതേസമയം അപകടകാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഐ.എ.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Dont Miss ‘നീന്തല്‍ സമരത്തിനിടെ’ വെള്ളത്തില്‍ മുങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍; ചിരിയടക്കാനാകാതെ സോഷ്യല്‍ മീഡിയ


മലയിടുക്കുകളില്‍ സേനവമനുഷ്ഠിക്കുന്ന ഇന്ത്യന്‍ സൈന്യത്തിനുള്ള അവശ്യസാമഗ്രികളുമായിപ്പോയ വിമാനമാണ് തകര്‍ന്നത്. ഒക്ടോബര്‍ എട്ടിന് വ്യോമസേനാ ദിനം ആചരിക്കാനൊരുങ്ങവെയായിരുന്നു അപകടം.

അപകടത്തില്‍ ഞെട്ടലും ദു:ഖവും രേഖപ്പെടുത്തുന്നതായി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോന പറഞ്ഞു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായുള്ള മുന്‍കരുതലുകള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28ന് ഹൈദരാബാദില്‍ വ്യോമസേനാ വിമാനം പരിശീലനത്തിനിടെ തകര്‍ന്നു വീണിരുന്നു. വിമാനം കത്തിയമര്‍ന്നെങ്കിലും പൈലറ്റ് അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു.

അസം അരുണാചല്‍ അതിര്‍ത്തിയില്‍ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നു വീണത് മേയ് 23നാണ്. അപകടത്തില്‍ മലയാളിയായ ഫ്‌ലൈറ്റ് ലഫ്റ്റനന്റ് എസ്. അച്ചുദേവ് ഉള്‍പ്പെടെ രണ്ടുപേരാണ് മരിച്ചത്.

Advertisement