മികച്ച നടന്മാര്‍ ധനുഷും മനോജ് ബാജ്‌പേയും, മികച്ച നടിക്കുള്ള പുരസ്‌ക്കാരം കങ്കണയ്ക്ക്; മികച്ച ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം
National Award
മികച്ച നടന്മാര്‍ ധനുഷും മനോജ് ബാജ്‌പേയും, മികച്ച നടിക്കുള്ള പുരസ്‌ക്കാരം കങ്കണയ്ക്ക്; മികച്ച ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd March 2021, 4:47 pm

ന്യൂദല്‍ഹി: ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ധനുഷിനും മനോജ് ബാജ്‌പേയ്ക്കുമാണ് മികച്ച നടന്മാര്‍ക്കുള്ള പുരസ്‌ക്കാരം. മികച്ച നടിക്കുള്ള പുരസ്‌ക്കാരം കങ്കണ റണാവത്തിനാണ്.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം. നടന്‍ വിജയ് സേതുപതിക്ക് മികച്ച സഹനടനുള്ള പുരസ്‌ക്കാരത്തിനും അര്‍ഹമായി.

മലയാളത്തിന് മികച്ച നേട്ടമാണ് പുരസ്‌ക്കാരത്തില്‍ സ്വന്തമാക്കാനായത്.  മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടത്തിനാണ്. മികച്ച പുതുമുഖ സം‌വിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ നേടി.

സജിൻ ബാബു ചിത്രം ബിരിയാണിക്ക് ജൂറിയുടെ സ്പെഷൽ പുരസ്ക്കാരം നേടി.
മികച്ച വിഎഫ്എക്സ്: മരക്കാർ അറബിക്കടലിന്റെ സിംഹം( സിദ്ധാർഥ് പ്രിയദർശൻ)

മികച്ച മേക്ക്അപ് ആർട്ടിസ്റ്റ്: രഞ്ജിത് ( ചിത്രം ഹെലൻ). മികച്ച ഛായാഗ്രഹണം: ജല്ലിക്കെട്ട് (ഗിരിഷ് ഗംഗാധരൻ)


Content Highlights: 67th National Film Awards Best Actor Dhanush and Manoj Bajpayee, Best Actress Award for Kangana Ranaut; Best Picture Marakkar Arabikadalinte simham