എഡിറ്റര്‍
എഡിറ്റര്‍
യു.പിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും പഴകിയ ബിസ്‌കറ്റ് കഴിച്ച് 63 കുട്ടികള്‍ ആശുപത്രിയില്‍
എഡിറ്റര്‍
Friday 3rd November 2017 11:00am


ലക്‌നൗ: യു.പി സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും കാലാവധി കഴിഞ്ഞ ബിസ്‌കറ്റ് കഴിച്ച് 63 കുട്ടികള്‍ ആശുപത്രിയില്‍. ബിസ്‌കറ്റ് കഴിച്ചവര്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

യു.പിയിലെ അശ്രം പഠതി വിദ്യാലയത്തിലെ കുട്ടികള്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. ബധോനിയിലാണ് സംഭവം.

ബിസ്‌കറ്റിന്റെ കാലവധി കഴിഞ്ഞിരുന്നെന്ന കാര്യം ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. ‘ബിസ്‌കറ്റ് സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിച്ചിരുന്നു. ഇതിന്റെ കാലവധി കഴിഞ്ഞതായി കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും.’ ജില്ലാ ഭരണവിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisement