എഡിറ്റര്‍
എഡിറ്റര്‍
മംഗലാപുരം-ബാംഗ്ലൂര്‍ ദേശീയപാതയില്‍ വാഹനാപകടം; ആറു മരണം
എഡിറ്റര്‍
Tuesday 26th March 2013 8:34am

കര്‍ണാടക: മംഗലാപുരം-ബാംഗ്ലൂര്‍ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ആറ് മരണം. ഹസന്‍ ജില്ലയിലെ  കത്രിഘട്ടയ്ക്കു സമീപമാണ് അപകടം നടന്നത്.

Ads By Google

ഇന്ന് രാവിലെ 6.30 ന് പുട്ടപര്‍ത്തിയില്‍ നിന്ന് വരികയായിരുന്ന ആംബുലന്‍സില്‍ ബാംഗ്ലൂര്‍ ഭാഗത്തു നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.

രവി, ശേഖര്‍, എഡ്വേര്‍ഡ്, തോമസ്, ജഫ്രി എന്നിവരാണ് മരിച്ചത്. ഇവരില്‍  രണ്ട് പേര്‍ കാസര്‍ക്കോട് സ്വദേശികളാണെന്ന് വിവരമുണ്ട്.

അപകടം നടന്ന ഉടന്‍ തന്നെ അഞ്ചു പേരുടെയും മരണം സംഭവിച്ചതായാണ് അറിയുന്നത്. അപകടത്തെ തുടര്‍ന്ന് ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Advertisement