എഡിറ്റര്‍
എഡിറ്റര്‍
വിപിന്‍ വധം: ആറുപേര്‍ അറസ്റ്റില്‍; ഫൈസല്‍ വധത്തിന് പ്രതികാരമെന്ന് പ്രതികള്‍
എഡിറ്റര്‍
Thursday 31st August 2017 8:42am

മലപ്പുറം: തിരൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മൂന്നുപേരും സഹായിച്ച മൂന്നുപേരുമാണ് അറസ്റ്റിലായത്.

അഴീക്കോട് പഞ്ചായത്തംഗം ഫസല്‍, റംഷീല്‍, ജംസീര്‍ എന്നിവരാണ് അറസ്റ്റിലായത് മൂന്നുപേര്‍. കൊടിഞ്ഞി ഫൈസല്‍ വധത്തെ തുടര്‍ന്നുള്ള പ്രതികാരമാണ് വിപിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ പറഞ്ഞു.

അറസ്റ്റിലായവര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നാണ് സൂചന. കൊലപാതകത്തിലെ ഗൂഢാലോചനയെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Also Read: വിവാഹബന്ധം ഒഴിയാന്‍ അമൃതാനന്ദമയി നിര്‍ദേശിച്ചു; ബന്ധം ഒഴിയാന്‍ തയ്യാറാവാതിരുന്ന യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം


ആഗസ്റ്റ് 25ന് രാവിലെ ഏഴുമണിയോടെയാണ് തിരൂര്‍ ബി.പി അങ്ങാടി പുളിഞ്ചോട്ടിലെ റോഡരികില്‍ വിപിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട് വിപിന്‍.

ഇസലാം മതം സ്വീകരിച്ചതിനാണ് ആര്‍.എസ.എസ് ക്രിമിനല്‍ സംഘം കൊടിഞ്ഞിയിലെ ഫൈസലിനെ കൊലപ്പെടുത്തിയത്. 2016 നവംബര്‍ 19ന് പുലര്‍ച്ചെ കൊടിഞ്ഞി പാലാ പാര്‍ക്കിന് സമീപത്ത് വെച്ചാണ് സഹോദരീ ഭര്‍ത്താവടക്കമുള്ള ആര്‍.എസ്.എസ് സംഘം ഫൈസലിനെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്.

Advertisement