എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരണമെന്ന് 59.5 ശതമാനം ആളുകള്‍; മാതൃഭൂമി ന്യൂസ്- സീവോട്ടര്‍ അഭിപ്രായ സര്‍വേ
Kerala Election 2021
എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരണമെന്ന് 59.5 ശതമാനം ആളുകള്‍; മാതൃഭൂമി ന്യൂസ്- സീവോട്ടര്‍ അഭിപ്രായ സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th March 2021, 9:48 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഭരണത്തില്‍ തുടരണമെന്ന് 59.5 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായി മാതൃഭൂമി ന്യൂസ് – സീവോട്ടര്‍ സര്‍വേ. സര്‍ക്കാറിനോട് എതിര്‍പ്പ് ഇല്ലെന്നും സര്‍ക്കാര്‍ തുടരണമെന്നും 31.9 ശതമാനമാണ് അഭിപ്രായപ്പെട്ടത്.

സര്‍ക്കാരിനോട് എതിര്‍പ്പുണ്ടെന്നും സര്‍ക്കാര്‍ തുടരേണ്ടെന്നും 40.5 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. സര്‍ക്കാരിനോട് എതിര്‍പ്പുണ്ടെങ്കിലും സര്‍ക്കാര്‍ മാറേണ്ട എന്ന് 27.6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ തുടരണമെന്ന് 59.5 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 20 ശതമാനത്തിന്റെ മുന്‍തൂക്കമാണ് സര്‍ക്കാര്‍ തുടരണമെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണം.

കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രകടനം മോശമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. 42.6ശതമാനം പേരാണ് പ്രതിപക്ഷത്തിന്റെ പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടത്. മികച്ചതാണെന്ന് 34.4 ശതമാനമാണെന്നും ശരാശരിയാണെന്ന് 20.1 ശതമാനവും അഭിപ്രായപ്പെട്ടു.

2.9 ശതമാനം പേര്‍ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തിയതായി സര്‍വേ ഫലം പറയുന്നു. നേരത്തെ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന മാതൃഭൂമി അഭിപ്രായ സര്‍വ്വേ ഫലത്തിനെ തുടര്‍ന്ന് ചര്‍ച്ചയില്‍ നിന്ന് പി.ആര്‍ ശിവശങ്കരന്‍ ഇറങ്ങിപ്പോയിയിരുന്നു. 34.3 ശതമാനം പേരാണ് ബി.ജെ.പിയെ ഏറ്റവും വെറുക്കുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്.

11.8 ശതമാനം സി.പി.ഐ.എം പാര്‍ട്ടിയെ ആണ് ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്. മുസ്ലിം ലീഗ് പാര്‍ട്ടിയെ 9.1 ശതമാനം പേരും കോണ്‍ഗ്രസ് പാര്‍ട്ടിയെ 8 ശതമാനം പേരുമാണ് വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്.

51 ദിവസം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. 140 മണ്ഡലങ്ങളില്‍ നിന്ന് 14,913 പേര്‍ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തു. 18-85 പ്രായമുളളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സര്‍വേ പറയുന്നത്. തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ ഒന്നാം സ്ഥാനത്ത് സ്വര്‍ണക്കടത്താണ്.

25.2ശതമാനം പേരാണ് സ്വര്‍ണക്കടത്താണെന്ന് പറയുന്നത്. ശബരിമല വിവാദം 20.2 ശതമാനം, കോവിഡ് പ്രതിരോധം- 13ശതമാനം, പ്രളയ ദുരിതാശ്വാസം- 8ശതമാനം മോദി ഫാക്ടര്‍ 2.6ശതമാനം എന്നിങ്ങനെയായിരിക്കുമെന്നും സര്‍വേ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: 59.5 percent want Pinarayi  government to stay in; Mathrubhumi News- C Voter Opinion Survey