57 തടവുകാര്‍ക്ക് കൊവിഡ്; കൊല്ലം ജില്ലാ ജയിലില്‍ ആശങ്ക
COVID-19
57 തടവുകാര്‍ക്ക് കൊവിഡ്; കൊല്ലം ജില്ലാ ജയിലില്‍ ആശങ്ക
ന്യൂസ് ഡെസ്‌ക്
Sunday, 2nd August 2020, 11:29 pm

കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക. ഇതുവരെ 57 തടവുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം മൂര്‍ച്ഛിച്ച മൂന്ന് പേരെ പാരിപ്പിള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കി 54 പേരെ ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ കൊവിഡ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

141 തടവുകാരുടെയും ആന്റിജന്‍ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. അതേ സമയം പരിശോധന നടത്തിയ 36 ജയില്‍ ഉദ്യോഗസ്ഥരുടെ ഫലം നെഗറ്റീവ് ആണ്. ഇവര്‍ ജയിലില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയും.

ഇതിനിടെ ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് സ്റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്. സ്റ്റേഷനിലെ 40 ഓഫീസര്‍മാരെ ക്വാറന്റീനിലേക്ക് മാറ്റി. നാളെ സ്റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷം പുതിയ പൊലീസ് സേനയെ നിയോഗിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ