എഡിറ്റര്‍
എഡിറ്റര്‍
53ാം ജ്ഞാനപീഠ പുരസ്‌ക്കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബാതിക്ക്
എഡിറ്റര്‍
Friday 3rd November 2017 4:48pm

ന്യൂദല്‍ഹി: സാഹിത്യരംഗത്ത് ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബാതിക്ക് . 53ാം ജ്ഞാനപീഠ പുരസ്‌കാരമാണ് 92കാരിയായ കൃഷ്ണക്ക് ലഭിക്കുക. പതിനൊന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും മെഡലുമാണ് പുരസ്‌ക്കാരം.

1925 ഫെബ്രുവരി 18ന് ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായ ഗുജറാതിലാണ് കൃഷ്ണ സോബാതി ജനിച്ചത്. ദല്‍ഹിയിലും ഷിംലയിലുമായിട്ടായിരുന്നു കൃഷ്ണയുടെ വിദ്യഭ്യാസം.

ഹിന്ദി സാഹിത്യ ശാഖക്ക് നിരവധി സംഭാവനകള്‍ നല്‍കിയ കൃഷ്ണക്ക് 1980 ലെ സാഹിത്യ അക്കാദമി പുരസ്‌ക്കാരമുള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സിന്ദാഗ്നമ്മ, ധര്‍വ്വാരി, മിത്ര മസാനി. മനന്‍ കീ മന്‍, ടിന്‍ പഹട്, തുടങ്ങി നിരവധി കൃതികള്‍ അവര്‍ രചിച്ചിട്ടുണ്ട്.

Advertisement