എഡിറ്റര്‍
എഡിറ്റര്‍
ബീഹാറില്‍ 502 കോടിയുടെ അഴിമതി പുറത്ത്; ബി.ജെ.പി നേതാക്കള്‍ക്ക് പങ്കെന്ന് ലാലുപ്രസാദ് യാദവ്
എഡിറ്റര്‍
Monday 14th August 2017 9:03am

പാട്‌ന: ബീഹാറില്‍ നഗരവികസനത്തിനുള്ള 502 കോടിയുടെ സര്‍ക്കാര്‍ ഫണ്ട് ഒരു നോണ്‍പ്രോഫിറ്റിന്റെ അക്കൗണ്ടിലേക്ക് വകമാറ്റി 502 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

നോണ്‍ പ്രോഫിറ്റിന്റെ സ്ഥാപകനുമായി നിരവധി ബി.ജെ.പി നേതാക്കള്‍ക്കു പങ്കുണ്ടെന്നും അതുകൊണ്ടുതന്നെ ഈ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് രംഗത്തുവന്നു.

ബി.ജെ.പി നേതാക്കളായ ഷാനവാസ് ഹുസൈന്‍, ഗിരിരാജ് സിങ് തുടങ്ങി ഒട്ടേറെ ബി.ജെ.പി നേതാക്കള്‍ക്ക് ഈ എന്‍.ജി.ഒയുടെ സ്ഥാപകയായ മനോരമ ദേവിയുമായി ബന്ധമുണ്ടെന്നാണ് ലാലു പ്രസാദ് യാദവ് ആരോപിക്കുന്നത്. മനോരമാ ദേവിയ്‌ക്കൊപ്പം ഈ രണ്ടുനേതാക്കളും നില്‍ക്കുന്ന ഫോട്ടോകളും അദ്ദേഹം പുറത്തുവിട്ടുണ്ട്.


Also Read:‘ബി.ജെ.പിയുടെ രാജ്യസ്‌നേഹ ക്ലാസ് ഞങ്ങള്‍ക്കുവേണ്ട’ സ്വാതന്ത്ര്യദിനം എങ്ങനെ ആഘോഷിക്കണമെന്ന കേന്ദ്രനിര്‍ദേശം അംഗീകരിക്കില്ലെന്ന് പശ്ചിമബംഗാള്‍


മുഖ്യമന്ത്രി നഗര വികസന യോജനയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലിന് വേണ്ടി അനുവദിച്ച ഫണ്ടാണ് വകമാറ്റിയത്. ഇത് ശ്രിജന്‍ മഹിളാ വികാസ് സഹയോഗ് സമിതി എന്ന നോണ്‍ പ്രോഫിറ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

ഈ സ്ഥാപനം ഒരു കോര്‍പ്പറേറ്റ് ബാങ്ക് നടത്തുന്നുണ്ടെന്നും റിസര്‍വ് ബാങ്കില്‍ നിന്നും ബാങ്ക് ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Advertisement