എഡിറ്റര്‍
എഡിറ്റര്‍
ഒറിജിനലിനെ വെല്ലും വ്യാജന്‍; പുതിയ 500,2000 നോട്ടുകളുടെ സുരക്ഷാ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Saturday 21st October 2017 9:32am

ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ പുതിയ 500, 2000 നോട്ടുകളുടെ അതീവ സുരക്ഷാ സവിശേഷതകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്.

പുതിയ നോട്ടുകളിലെ 30 സുരക്ഷാ സവിശേഷതകളില്‍ 15 എണ്ണം ചോര്‍ന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍മാസത്തില്‍ മുംബൈയില്‍ വെച്ച് ആറ് പേരില്‍ നിന്നായി 24 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയിരുന്നു.


Dont Miss ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ജീവനക്കാര്‍ക്കുമെതിരായ പരാതികളില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിക്ക് അധികാരമില്ല: വിവാദനിയമവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍


ഇവ നാസിക്കിലെ നോട്ടടി കേന്ദ്രത്തില്‍ എത്തിക്കുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തപ്പോഴാണ് നോട്ടുകളിലെ അതീവ സുരക്ഷാ സവിശേഷതകള്‍ ചോര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്.

പിടിച്ചെടുത്ത കള്ളനോട്ടുകള്‍ എല്ലാം മുന്തിയ പ്രിന്ററുകളും മഷിയും ഉപയോഗിച്ചാണ് അച്ചടിച്ചിരിക്കുന്നത്. മാത്രമല്ല കളര്‍മാര്‍ക്കുകള്‍ വരെ യഥാര്‍ത്ഥ നോട്ടുകളെ വെല്ലുന്നതാണെന്നാണ് നാസികിലെ പരിശോധനയില്‍ നിന്നും വ്യക്തമായത്.

ഇത്രയും സവിശേഷതകള്‍ കള്ളനോട്ടില്‍ ചേര്‍ക്കാനായാല്‍ അവ തിരിച്ചറിയാന്‍ തന്നെ പ്രയാസമാണ്. സംഭവം ഏറെ ഗൗരവമുള്ളതാണെന്നും നോട്ടുകളിലെ 15 ഓളം സുരക്ഷാ സവിശേഷതകള്‍ എങ്ങനെ ചോര്‍ന്നുവെന്ന ചോദ്യമാണ് അധികൃതര്‍ ഉന്നയിക്കുന്നത്. വിഷയം എന്‍.ഐ.എ, സി.ബി.ഐ പോലുള്ള ഏജന്‍സികളെ വെച്ച് അന്വേഷിക്കണമെന്ന് അധികൃതര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement