ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Child Abuse
തെലങ്കാനയില്‍ അഞ്ച് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി; പ്രതികള്‍ ബന്ധുക്കളായ കുട്ടികളെന്ന് പൊലീസ്
ന്യൂസ് ഡെസ്‌ക്
Tuesday 17th April 2018 10:58am

വരംഗല്‍: തെലങ്കാനയില്‍ അഞ്ച് വയസുകാരി ബലാത്സംഗത്തിനിരയായി. പെണ്‍കുട്ടിയുടെ ബന്ധുവായ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികളാണ് കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതെന്ന് ഹനംകോണ്ട പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് ആണ്‍കുട്ടികളേയും അറസ്റ്റ് ചെയ്തതായി വരാംഗല്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിശ്വനാഥ് രവീന്ദര്‍ പറഞ്ഞു.


Dont Miss വിവാദ ഫേസ്ബുക്ക് പോസ്റ്റ്; വിഷ്ണു നന്ദകുമാര്‍ ഒളിവിലെന്ന് പൊലീസ്


ഒരുമാസം മുന്‍പാണ് അഞ്ചുവയസുകാരിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. എന്നാല്‍ സംഭവം നടന്ന് ദിസവങ്ങള്‍ കഴിഞ്ഞതിന് ശേഷം പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റതായി അമ്മയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മകളോട് കാര്യം അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ട കാര്യം പറയുന്നത്.

തുടര്‍ന്ന് കുട്ടിയേയും കൊണ്ട് ഡോക്ടറുടെ അടുത്ത് ചെന്നപ്പോള്‍ കുട്ടി ബലാത്സംഗത്തിനിരയായതായി ഡോക്ടറും സ്ഥിരീകരിച്ചു. സംഭവിച്ചത് പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.

കത്‌വയിലേയും ഉനാവോയിലേയും സംഭവങ്ങളില്‍ രാജ്യം നടുങ്ങിയിരിക്കുന്ന വേളയിലും കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക്കുറവുസംഭവിക്കുന്നില്ലെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Advertisement