എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
എഡിറ്റര്‍
Wednesday 6th August 2014 12:59pm

arrest ന്യൂദല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നു. തെക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ സ്‌കൂള്‍ ബസില്‍ വെച്ച് നഴ്‌സറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ വിപിന്‍ കുമാറിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തത്.

സ്‌കൂളിലേക്ക് പോകാന്‍ വിസമ്മതിച്ച കുട്ടിയോട് രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. മറ്റ് കുട്ടികള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. നാളുകളായി ഇയാള്‍ കുട്ടിയെ ലൈംഗികദുരുപയോഗം ചെയ്തുവരികയായിരുന്നു.

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ സംരക്ഷണത്തിനായുള്ള പോക്‌സോ നിയമപ്രകാരമാണ് വിപിന്‍കുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertisement