എഡിറ്റര്‍
എഡിറ്റര്‍
സൗദിയിലെ 5 ശതമാനം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും മയക്കുമരുന്നിന് അടിമകള്‍
എഡിറ്റര്‍
Tuesday 10th November 2015 2:29pm

medicines

ദമാം: സൗദിയിലെ അഞ്ച് ശതമാനം വരുന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ലഹരിമരുന്നിന് അടിമകളും പത്ത് ശതമാനം വിദ്യാര്‍ത്ഥികള്‍ പുകവലിക്ക് അടിമകളുമാണെന്ന് റിപ്പോര്‍ട്ട്.

നാഷണല്‍ ആന്റി ഡ്രഗ്‌സ് കമ്മിറ്റിയാണ് ഇൗ കണക്ക് പുറത്തുവിട്ടത്. 34 ദശലക്ഷം(സൗദി റിയാല്‍) രൂപയുടെ ലഹരി മരുന്നുകളാണ് കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തതെന്ന് ആന്റി ഡ്രഗ് കമ്മിറ്റി ഡയരക്ടര്‍ അവാതിഫ് അല്‍ ദിറൈബി പറഞ്ഞു.

മനുഷ്യശരീരത്തിന്  വളരെ അപകടകാരികളാണ് ഇത്തരം ലഹരിമരുന്നുകളെന്നും  വിവിധ ശരീരഭാഗങ്ങളെ മോശമായി ഇത് ബാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഇത്തരം ലഹരിമരുന്നിന്റെ അമിത ഉപയോഗം മൂലം കണ്ണുകളേയും തലച്ചോറിനേയും ബാധിക്കുന്ന കാന്‍സറുകള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. വായിലും മറ്റും അണുബാധ ഉണ്ടാവുകയും ചെയ്യും.

മയക്കുമരുന്ന് ചികിത്സയെന്ന് പറയുന്നത് ഒരു ഏകീകൃത പരിപാടി അല്ല. ലഹരിമരുന്നിന് അടിമകളായ ഓരോ വ്യക്തികളും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണം.

മാനസികവും സാമൂഹിക വിലയിരുത്തലിന് ഇവര്‍ തയ്യാറാകണം. മയക്കുമരുന്നിന് അടിമകളായ ഓരോരുത്തരിലും വ്യത്യസ്ത രീതിയിലുള്ള ചികിത്സയായിരിക്കും ആവശ്യമായി വരിക. അതിന്റെ കാലയളവും വ്യത്യസത്മായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കള്ളക്കടത്ത് വഴി വില്‍ക്കുന്ന ഇത്തരത്തിലുള്ള മയക്കുമരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്ക് മരണം വരെ ശിക്ഷ വിധിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Advertisement