എഡിറ്റര്‍
എഡിറ്റര്‍
പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് സഹപ്രവര്‍ത്തകനെ സഹായിച്ച അഞ്ച് ജവാന്മാര്‍ അറസ്റ്റില്‍
എഡിറ്റര്‍
Saturday 15th June 2013 7:55am

women-abuse

ഗുവാഹട്ടി: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സഹപ്രവര്‍ത്തകനെ സഹായിച്ച അഞ്ച് ജവാന്മാര്‍ അറസ്റ്റില്‍. അസമിലെ ദിബ്രുഗര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. ട്രെയിനില്‍ നിന്നും സ്റ്റേഷനിലേക്ക് പെണ്‍കുട്ടിയും സഹോദരനും വന്നിറങ്ങിയപ്പോഴായിരുന്നു സംഭവം.
Ads By Google

റെയില്‍വേ സ്‌റ്റേഷനിലെ സ്ത്രീകളുടെ കുളിമുറിയില്‍ കുളിക്കാന്‍ കയറിയ പെണ്‍കുട്ടിയെ വാതില്‍ നിര്‍ബന്ധപൂര്‍വം തുറപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരനെ മറ്റ് ജവാന്മാര്‍ പിടിച്ച് വെക്കുകയും അക്രമിയെ രക്ഷപ്പെടാന്‍ അനുവദിക്കുകയുമായിരുന്നു.

അക്രമിയും പെണ്‍കുട്ടിയുടെ സഹോദരനുമായി മല്‍പ്പിടുത്തമുണ്ടാകുകയും അതിനിടയില്‍ ജവാന്‍മാരെത്തി സഹോദരനെ പിടിച്ചുമാറ്റി അക്രമിയെ രക്ഷിക്കുകകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ആളുകള്‍ കൂടി ജവാന്മാരെ തടഞ്ഞുവെച്ചു. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Advertisement