മക്കയില്‍ പാലം തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു
Daily News
മക്കയില്‍ പാലം തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th September 2014, 3:50 pm

mecca[] മക്ക: മക്കയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പാലം തകര്‍ന്ന് വീണ് അഞ്ചു പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെയാണ് മക്കയില്‍ ജബല്‍ കഅ്ബക്കു സമീപം പാലത്തിന്റെ ഭിത്തി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 15 മീറ്റര്‍ ഉയരവും നൂറു മീറ്റര്‍ വീതിയുമുള്ള സ്‌ളാബുകള്‍ മറിഞ്ഞു വീണത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

മക്ക മേഖല റെഡ്ക്രസന്റും സിവില്‍ ഡിഫന്‍സും സംഭവസ്ഥലത്ത് നടത്തിയ തിരച്ചിലില്‍ ഇതുവരെ അഞ്ചു പേരുടെ മൃതദേഹം കണ്ടെടുത്തു. തകര്‍ന്ന സ്‌ളാബുകള്‍ പൂര്‍ണമായി മാറ്റാത്തതിനാല്‍ മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ മരിച്ചവരും പരിക്കേറ്റവരുമെല്ലാം തൊഴിലാളികളാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മക്ക സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.