എഡിറ്റര്‍
എഡിറ്റര്‍
സൗദിയിലെ ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ക്ക് ഉള്ളത് 40000 വ്യാജന്‍മാര്‍
എഡിറ്റര്‍
Saturday 3rd September 2016 3:36pm

saudimarket

റിയാദ്: സൗദിയിലെ പ്രധാനപ്പെട്ട പല ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ക്കും നാല്‍പ്പതിനായിരത്തിലധികം വരുന്ന വ്യാജന്‍മാര്‍ ഉണ്ടെന്ന് സൗദി വാണിജ്യ വ്യവസായമന്ത്രാലയത്തിന്റെ കണ്ടെത്തല്‍.

ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി വലിയ റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള വ്യാജ ഉടമകളെ കണ്ടെത്തിയതായും ഫാക്ടറികളിലെ തൊഴിലാളികളെ ഉടന്‍ തന്നെ പിരിച്ചുവിടുമെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കുന്നു.

തൊഴിലാളികളെ കൊണ്ടാണ് വ്യാജ ലേബലുകള്‍ ഉണ്ടാക്കുന്നത്. വിപണികളിലും ഭക്ഷ്യഗോഡൗണുകളിലും കടകളിലും എല്ലാ വാണിജ്യസ്ഥാപനങ്ങളിലും റെയ്ഡുകള്‍ തുടരുമെന്നും ചട്ടവിരുദ്ധമായി നടക്കുന്ന വ്യാജവില്‍പ്പനകള്‍ തടയുമെന്നും മന്ത്രാലയവക്താക്കള്‍ പറയുന്നു.

വിവിധ ഉത്പ്പന്നങ്ങളുടെ കവറുകള്‍ പ്രിന്റ് ചെയ്യാനും ബാര്‍കോര്‍ഡ് നമ്പറുകള്‍ ചേര്‍ക്കാനും പ്രത്യേക മെഷീനുകള്‍ തന്നെ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. ഇതും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്.

ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട ഏത് പരാതിയും 1900 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും ഉപഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement