എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ 4000ത്തോളം ദന്തഡോക്ടര്‍മാര്‍ തൊഴില്‍ രഹിതരെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Saturday 14th May 2016 2:33pm

dentist

ജിദ്ദ: ജോലി കണ്ടെത്താനാവാതെ 4000ത്തോളം ദന്തഡോക്ടര്‍മാര്‍ സൗദിയിലുണ്ടെന്ന് റിപ്പോര്‍ട്ട്.

ഒരു ഓണ്‍ലൈന്‍ പബ്ലിക്കേഷന്‍ പുറത്തുവിട്ട കണക്കാണ് ഇത്. ഇതില്‍ 3000പേര്‍ ബിരുദധാരികള്‍ആണ്.

എന്നാല്‍ നിലവില്‍ രാജ്യത്ത് തൊഴില്‍ ഉണ്ടെന്നും എന്നാല്‍ അവിടെയെല്ലാം ജോലിയെടുക്കുന്നത് പ്രവാസികളാണെന്നുമാണ് അറിയുന്നത്.

സൗദിയിലെ പല ആശുപത്രികളിലും ഇപ്പോഴും ആവശ്യത്തിന് ദന്തഡോക്ടര്‍മാര്‍ ഇല്ല. എന്നാല്‍ ഈ ഒഴിവുകളിലൊക്കെ രാജ്യത്തെ പൗരന്‍മാര്‍ക്ക് പകരം പ്രവാസികളെയാണ് നിയോഗിക്കുന്നതെന്നും ആരോപണമുണ്ട്.

അതുമാത്രമല്ല ബി.ഡി.എസ് ബിരുദദാരികളായ പലരും ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളിലും ബേക്കറി കടകളിലും മറ്റ് സര്‍ക്കാര്‍ ജോലികളിലും പ്രവേശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

Advertisement