എഡിറ്റര്‍
എഡിറ്റര്‍
30,000 ല്‍ അധികം പേര്‍ തുവല്‍ അതിര്‍ത്തിവഴി രക്ഷപ്പെട്ടു
എഡിറ്റര്‍
Saturday 18th April 2015 1:14am

tuwal-01

30,000 ല്‍ അധികം പേര്‍ തുവല്‍ അതിര്‍ത്തിവഴി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം 500 യൂറോപ്യന്‍ രാജ്യക്കാരുടെ പാലായനത്തിനിടെ തുവല്‍ അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിച്ച യുറോപ്യന്‍ പൗരനെ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറസ്റ്റ് ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

യമനില്‍ നിന്ന് സൗദിയിലേക്ക് കരമാര്‍ഗം കടക്കാന്‍ കഴിയുന്ന ഒരേയൊരു അതിര്‍ത്തിയാണ് തുവല്‍. വ്യത്യസ്ത രാജ്യക്കാരായ 30,000 ല്‍ അധികം പേര്‍ ഇതിനകം ഈ അതിര്‍ത്തി കടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈജിപ്ത്, സുഡാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലുള്ളവരാണ് കുടുതലായും രാജ്യത്തിന്റെ അതിര്‍ത്തി കടന്നിരിക്കുന്നതെന്ന് തുവല്‍ പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ ഹസ്സന്‍ അല്‍ സ്‌മൈലി മാധ്യമങ്ങളഓട് പറഞ്ഞു.

ഇറാഖുകാരുടെ ആദ്യ സംഘത്തില്‍പ്പെട്ട 45 പേരുടെ സംഘം രാജ്യത്തെത്തിയിട്ടുണ്ടെന്നും റെക്കോര്‍ഡ് സമയത്തിനുള്ളില്‍ രക്ഷപ്പെടുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ 100 ജീവനക്കാര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിരലടയാളം എടുക്കുന്ന പദ്ധതി എല്ലാ രാജ്യക്കാരിലും യാതൊരു വ്യത്യാസവുമില്ലാതെ പ്രയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement