വനിതാ മതിലില്‍ മുപ്പത് ലക്ഷത്തിപതിനയ്യായിരം സ്ത്രീകള്‍ പങ്കെടുക്കും; പുന്നല ശ്രീകുമാര്‍
kERALA NEWS
വനിതാ മതിലില്‍ മുപ്പത് ലക്ഷത്തിപതിനയ്യായിരം സ്ത്രീകള്‍ പങ്കെടുക്കും; പുന്നല ശ്രീകുമാര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2018, 9:03 pm

തിരുവനന്തപുരം: കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്. ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകാനാകില്ല എന്ന പ്രഖ്യാപനത്തോടെ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ മുപ്പത് ലക്ഷത്തിപതിനയ്യായിരം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് പരിപാടിയുടെ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍.

നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. നവോത്ഥാന സംരക്ഷണസമിതിയുടെ യോഗം കഴിഞ്ഞ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read  സി.പി സുഗതന്‍ വിഷയത്തില്‍ പിണറായിയുടെ നിലപാട് പ്രവാചക മാതൃക; ഇതാണ് രാഷ്ട്രീയ നയതന്ത്രം: ഒ അബ്ദുല്ല

സമിതിയുടെ സംസ്ഥാന സമിതി ഓഫീസിന്റെ ഉ്ദഘാടനം നാളെ നടക്കുമെന്നും വിവിധ കമ്മറ്റികളുടെ യോഗം ഈ മാസം 10,11,12 തിയ്യതികളില്‍ ചേരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2019 ജനുവരി ഒന്നിന് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ത്രീകളെ അണിനിരത്തി വനിതാ മതില്‍ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.

Also Read  സുഗതന്‍ ആരെന്നതല്ല, ലക്ഷ്യമാണ് പ്രധാനം; സി.പി സുഗതനെ തള്ളാതെ കാനം രാജേന്ദ്രന്‍

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമുദായ സംഘടനകളുടെ യോഗമാണ് തീരുമാനിച്ചത്.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി നവോത്ഥാന മൂല്യസംരക്ഷണ സമിതി യോഗത്തില്‍ രൂപീകരിച്ചിരുന്നു.

DoolNews Video