Administrator
Administrator
തമിഴ്‌നാട്ടില്‍ ബസിന് തീപിടിച്ച് 21 പേര്‍ മരിച്ചു
Administrator
Wednesday 8th June 2011 2:05am
Wednesday 8th June 2011 2:05am

bus-fired near kaverypakam ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യബസിന് തീപിടിച്ച് 21 പേര്‍ വെന്തുമരിച്ചു. വെല്ലൂരിനടത്ത് ആവളൂരിലാണ് ബസിന് തീ പിടിച്ച് ദുരന്തമുണ്ടായത്. ചെന്നൈ – ബാംഗ്ലൂര്‍ ദേശീയപാതയില്‍, കാവേരിപക്കത്ത് പാലത്തില്‍ നിന്ന് താഴേക്ക് വീണ ബസിന് തീപിടിക്കുകയായിരുന്നു. ചെന്നൈയില്‍നിന്ന് തിരുപ്പൂരിലേക്ക് പോവുകയായിരുന്ന കെ.പി.എന്‍. ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവറുള്‍പ്പടെ 24 പേരാണ് ബസിലുണ്ടായിരുന്നത്.  21 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റ 3 പേരെ തൊട്ടടുത്തുള്ള ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കള്‍വര്‍ട്ടില്‍ വീണതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് കാവേരിപാക്കത്ത് പാലത്തിലിടിച്ച്, താഴേക്ക് മറിഞ്ഞ ബസിന് തീപിടിക്കുകയായിരുന്നു. ആവളൂര്‍ പാലത്തിലാണ് ബസ് ഇടിച്ചത്. എതിരെ വന്ന രണ്ട് ലോറികളെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ്സിന് നിയന്ത്രണം നഷ്ടമായതും തുടര്‍ന്ന് പാലത്തിലിടിച്ച് മറിഞ്ഞതും.

ബസ്‌ഡ്രൈവര്‍ നാഗരാജന്‍ ബസില്‍നിന്നും ചാടിയതിനാല്‍ രക്ഷപെട്ടു. ഇയാളെ അതിനടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വച്ച് ചോദ്യം ചെയ്യുന്നുണ്ട്. കാഞ്ചീപുരം പോലീസ് കമ്മീഷ്ണര്‍ എസ്.മനോഹരന്റെ നേത്രത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മൃദദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും കമ്മീഷ്ണര്‍ പറഞ്ഞു. ബസ്സിലുണ്ടായിരുന്ന ഭൂരിഭാഗം പേരും മരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.