എഡിറ്റര്‍
എഡിറ്റര്‍
യു.പിയില്‍ ഓക്‌സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 63 ആയി: ഏഴ് കുട്ടികള്‍ മാത്രമേ മരണപ്പെട്ടിട്ടുള്ളെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍
എഡിറ്റര്‍
Saturday 12th August 2017 11:30am

ഖൊരക്ക്പൂര്‍: ഉത്തര്‍പ്രദേശിലെ ഖൊരക്ക് പൂരില്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ ഇന്ന് രാവിലെ മൂന്ന് കുട്ടികള്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 63 ആയി.

അതേസമയം കുട്ടികള്‍ മരിച്ച സംഭവം നിസാരവല്‍ക്കരിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമം. അഞ്ചു ദിവസത്തിനിടെ മരിച്ചത് 63 പേര്‍ മരണപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും മരണപ്പെട്ടത് ഏഴ് പേര്‍ മാത്രമാണെന്നാണ് ബി.ജെ.പി സര്‍ക്കാരിന്റെ വാദം.


Dont Miss വന്ദേമാതരത്തിന്റെ ഒരു വരി പോലും ചൊല്ലാനറിയാതെ ചാനല്‍ ചര്‍ച്ചയില്‍ നാണം കെട്ട് ബി.ജെ.പി മന്ത്രി; മറ്റുള്ളവരെ വന്ദേമാതരം ചൊല്ലിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിക്കാരുടെ സ്ഥിതി ഇതാണ്


യോഗി ആദിത്യ നാഥിന്റെ മണ്ഡലത്തമായ ഖോരഖ്പൂരിലെ മെഡിക്കല്‍ കോളേജിലാണ് കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് ആദ്യം അപകടം സംഭവിക്കുന്നത്.

24 മണിക്കൂറിനിടെ 30 കുട്ടികള്‍ മരിച്ചതെന്നാന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഓക്സിജന്‍ വിതരണ കമ്പനിക്ക് പണം കുടിശിക വരുത്തിയതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. 66 ലക്ഷം രൂപ ആശുപത്രി കമ്പനിക്ക് കുടിശിക വരുത്തിയിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Advertisement