എഡിറ്റര്‍
എഡിറ്റര്‍
ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി റെയ്ഡ് തടയാന്‍ ശ്രമിച്ചു; തമിഴ്‌നാട്ടിലെ മൂന്ന് മന്ത്രിമാര്‍ക്കെതിരെ കേസ്
എഡിറ്റര്‍
Saturday 15th April 2017 4:24pm

ചെന്നൈ: ആദായനികുതി വകുപ്പിന്റെ പരിശോധന തടയാന്‍ ശ്രമിച്ചതിനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും തമിഴ്‌നാട്ടിലെ മുന്ന് മന്ത്രിമാര്‍ക്കെതിരെ കേസെടുത്തു. ആദായ നികുതി വകുപ്പ് ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിന്‍മേലാണ് കേസെടുത്തത്. ഈ മാസം ഏഴാം തിയ്യതിയാണ് കേസെടുക്കാന്‍ കാരണമായ സംഭവങ്ങള്‍ ഉണ്ടായത്.

തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയകുമാര്‍, സിനിമാതാരം ശരത്ത് കുമാര്‍ തുടങ്ങിയവരുടെ വസതികളിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ആര്‍. കാമരാജ്, ടെക്‌സ്റ്റൈല്‍സ് വകുപ്പ് മന്ത്രി ഉദുമലൈ രാധാകൃഷ്ണന്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രി കദംബൂര്‍ രാജു എന്നിവര്‍ക്ക് പുറമേ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേയും ആരോഗ്യമന്ത്രിയുടെ ഡ്രൈവര്‍ക്കെതിരേയും കേസുണ്ട്.


Also Read: ‘റവന്യൂ മന്ത്രിയുടെ അഭിനന്ദനവാക്കുകള്‍ കൊണ്ടും മാതൃഭൂമിയുടേയും ഏഷ്യാനെറ്റിന്റേയും പിന്തുണ കൊണ്ടും യുവ ഐ.എ.എസുകാരന് ദേവികുളത്ത് എത്രനാള്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കും?’; മൂന്നാര്‍ വിവാദത്തെ കുറിച്ച് അഡ്വ. ജയശങ്കര്‍ 


ആദായനികുതി വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പിന് വന്‍താതില്‍ പണമൊഴുക്കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനായി ശശികല പക്ഷം വന്‍തോതില്‍ പണമിറക്കിയെന്നും ഒരു വോട്ടിന് നാലായിരം രൂപ വരെ നല്‍കിയെന്നുമാണ് ആദായനികുതി വകുപ്പിന് ലഭിച്ച പരാതി.

പരാതിയിന്‍മേല്‍ നടത്തിയ അന്വേഷണത്തില്‍ ശശികല പക്ഷം സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന്‍ 89 കോടി രൂപ വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനായാണ് ഈ പണം വിതരണം ചെയ്തത്. ദിനകരന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പണം വിതരണം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Advertisement