എഡിറ്റര്‍
എഡിറ്റര്‍
കൊല്ലത്ത് കായലില്‍ വള്ളം മറിഞ്ഞ് 3 പേര്‍ മരിച്ചു
എഡിറ്റര്‍
Sunday 20th August 2017 9:31am

കൊല്ലം: കൊല്ലം കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. മോനിഷ്, സാവിയോ, ടോണി എന്നിവരാണ് മരിച്ചത്. മൂന്നു പേരും കണ്ടച്ചിറ സ്വദേശികളാണ്.

ഇവര്‍ ഞായറാഴ്ച പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയതായിരുന്നു. മീന്‍ പിടിക്കാന്‍ വല വീശിയ സമയത്ത് വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയുമായിരുന്നുവെന്ന് ദൃക്ഷ്‌സാക്ഷികള്‍ പറഞ്ഞു.

മൂന്നു പേരെയും ഉന്‍ തന്നെ നാട്ടുകാര്‍ കരക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Advertisement